ഔഷധ ചെടിയായ ചെറൂള
ഏതാണ്ട് അരമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ദാരുശഔഷധിയാണ് ചെറൂള. നിവര്‍ന്നോ, ചിലപ്പോള്‍ പടര്‍ന്നോ വളരുന്നു. ഇലകള്‍ ചെറുതും, അഗ്രം കൂര്‍ത്തതും, ഹ്രസ്വവൃന്തത്തോടുകൂടിയതുമാണ്. ചെറിയ പൂക്കള്‍ അനവധി തിങ്ങികാണപ്പെടുന്നു. പച്ചകലര്‍ന്ന വെള്ളനിറമുള്ള പൂക്കള്‍ ദ്വിലിംഗികളാണ്. പച്ചനിറത്തില്‍ ഗോളാകാരമുള്ള ഫലത്തില്‍ വൃത്താകൃതിയിലുള്ള ഒറ്റവിത്ത് കാണപ്പെടുന്നു.
മൂത്രാശയ കല്ലിനെ ക്രമേണ ദ്രവിപ്പിച്ചു കളയാന്‍ ചെറൂളയ്ക്ക് സാധിക്കുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന രക്തസ്രാവം ശമിപ്പിക്കുന്നു. കൃമിനാശകവും ജ്വരവിഘ്‌നവുമാണ്. മഞ്ഞള്‍, തേറ്റാമ്പരല്‍, പൊന്‍കുരണ്ടി, ചെറൂള ഇവ സമം അളവിലെടുത്ത് കഷായം വെച്ചു കുടിച്ചാല്‍ മൂത്രാശ്മരി ക്രമേണ ഇല്ലാതാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha