കേര കര്‍ഷകര്‍ക്ക് ആശ്വാസമായി തെങ്ങിന്റെ തടമെടുക്കുന്ന യന്ത്രം
മണ്ണുത്തിയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് തടമെടുക്കുന്ന യന്ത്രത്തിന്റെ പ്രദര്‍ശനം നടന്നത്. തൊഴിലാളി ക്ഷാമം മൂലം ഓരോ വര്‍ഷവും തെങ്ങിന് തടം തുറന്ന് വളപ്രയോഗത്തിന് കര്‍ഷകര്‍ക്ക് ആവുന്നില്ല. അതോടെ തെങ്ങിന്റെ ഉത്പാദന ക്ഷമതയും തടത്തിന്റെ വിസ്തീര്‍ണവും നല്ലതോതില്‍ കുറഞ്ഞു. ഇത് മനസിലാക്കിയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തിയിലെ ഭക്ഷ്യ സുരക്ഷാ സേനാ വിഭാഗത്തില്‍ തെങ്ങിന്റെ തടമെടുക്കുന്നതിനുള്ള സംവിധാനം ടില്ലറില്‍ തയ്യാറാക്കിയത്.
കാലവര്‍ഷം എത്തുന്നതോടെ തെങ്ങിന് 12 അടി ചുറ്റുവട്ടത്തില്‍ ഒരടിയോളം താഴ്ചയില്‍ തടമെടുത്ത് അതില്‍ 25 കിലോ ജൈവവളവും ജൈവാവശിഷ്ടങ്ങളും നിക്ഷേപിക്കും. ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള രണ്ടായിരത്തോളം തെങ്ങുകളുടെ തടം അഞ്ച് യന്ത്രങ്ങള്‍ ഉപയോഗിച്ച് തുറക്കുകയാണ്. ആറ് ദിവസം കൊണ്ടാണ് തടമെടുക്കുക. മഴ തുടങ്ങുന്നതോടെ സമീപ ഗ്രാമ പഞ്ചായത്തിലെ 2000 തെങ്ങുകള്‍ക്ക് ഈ യന്ത്രം ഉപയോഗിച്ച് ഭക്ഷ്യ സുരക്ഷാ സേനാംഗങ്ങള്‍ സൗജന്യമായി തടമെടുത്തുകൊടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha