മനം നിറയുന്ന സുഗന്ധവുമായി ചിന്നാര്‍ വനം
മനം നിറയുന്ന സുഗന്ധവുമായി ചിന്നാര്‍ വനത്തില്‍ കാട്ടുമുല്ലച്ചെടികള്‍ പൂവണിഞ്ഞു. ഒലീസിയ ഇനത്തില്‍പ്പെട്ട ജാസ്മിനം എന്ന ശാസ്ത്രിയ നാമത്തില്‍ അറിയപ്പെടുന്ന കാട്ടുമുല്ലയാണ് പൂത്തുലഞ്ഞ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഏപ്രില്‍ മുതല്‍ പൂത്തുതുടങ്ങിയ കാട്ടുമുല്ല ഇപ്പോള്‍ മുല്ലച്ചെടികളില്‍ ഇലകളില്ലാതെ പൂക്കള്‍ മാത്രമായിരികുകയാണ്. മറയൂരില്‍ എത്തുന്ന സഞ്ചാരിയെ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നത് കാട്ടുമുല്ലയുടെ ഗന്ധമാണ്.
മൂന്നറില്‍ നിന്ന് മറയൂര്‍ എത്തി ചിന്നാര്‍ വന്യജീവി സങ്കേതം സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളും, മൂന്നാറില്‍ നിന്ന് സ്‌പെഷല്‍ മൂന്നാര്‍ എക്‌സ്ഫ്‌ളോര്‍ വാഹനത്തില്‍ എത്തുന്നവരെല്ലൊം ആദ്യം കാണാനെത്തുക ഇപ്പോള്‍ കാട്ടുമുല്ലയാണ്. ഇലകൊഴിയുംകാടും ഉഷ്ണകാലാവസ്ഥയുമാണ് ഇവ വളരാന്‍ അനുയോജ്യമായത്. ചിന്നാറില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ വാച്ച്ടവറില്‍ കയറി വീക്ഷിക്കുമ്പോള്‍ വെള്ളയണിഞ്ഞിരിക്കുന്ന ചിന്നാര്‍ വനത്തേയും അതിലൂടെ സഞ്ചരിക്കുന്ന വന്യമൃഗങ്ങളേയും കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha