ബ്രസീലിയന്‍ പഴം അറസാ
അപൂര്‍വസസ്യജാലങ്ങളുടെ കേദാരമാണ് ബ്രസീലിലെ ആമസോണ്‍ തീരം. വിദേശമലയാളികള്‍വഴി ബ്രസീലില്‍നിന്ന് നാട്ടിലെത്തിയ ഫലസസ്യമാണ് \'അറസാ\'. പേരയുടെ ബന്ധുവായ അറസാ \'ജന്‍ജിനിയ സ്റ്റിപിറ്റിയ\' എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്നു. ആറടിയോളം ഉയരത്തില്‍ താഴേക്കൊതുങ്ങിയ ചെറുശാഖകളുമായാണ് വളര്‍ച്ച. ഈ നിത്യഹരിതച്ചെടിയുടെ തളിരിലകള്‍ക്ക് മങ്ങിയ ചെമ്പുനിറമാണ്. ഇലക്കവിളുകളില്‍ ഉണ്ടാകുന്ന ഗോളാകൃതിയിലുള്ള ചെറുകായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഉള്‍ക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലര്‍ന്ന രുചിയാണ്.നേരിട്ടോ ജ്യൂസാക്കിയോ ഇത് ഉപയോഗിക്കാം. പഴങ്ങള്‍ക്കുള്ളില്‍ കാണുന്ന ചെറുവിത്തുകളാണ് നടീല്‍വസ്തു. ചെറുകൂടകളില്‍ പാകി കിളിര്‍പ്പിച്ചെടുത്ത തൈകള്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് കൃഷിചെയ്യാം.
കൃത്യമായ പരിചരണമുണ്ടായാല്‍ അറസാ രണ്ടുവര്‍ഷംകൊണ്ട് ഫലം നല്കിത്തുടങ്ങും. നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥ അനുയോജ്യമായതിനാല്‍ വര്‍ഷത്തില്‍ പലതവണ ഇവയില്‍ കായ്കള്‍ ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha