വിലത്തകര്‍ച്ചയും കീടബാധയും: ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ജാതിയുടെ വിലത്തകര്‍ച്ചയും കീടബാധയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ജാതിക്ക കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ് കര്‍ഷകര്‍.
കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ജാതിയുടെ വില കുത്തനെ ഇടിഞ്ഞതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. കയറ്റുമതി കുറവാണെന്ന കാരണം പറഞ്ഞ് വ്യാപാരികള്‍ വാങ്ങുന്നില്ലെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. ഇതിനിടയിലാണ് കീടബാധയും തിരിച്ചടിയായത്.പാകമാവും മുമ്പേ കായകള്‍ കൊഴിഞ്ഞു പോവുകയാണ്. വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
വില കിട്ടാതായതോടെ കായകള്‍ ശേഖരിക്കാതെ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ് പല കര്‍ഷകരും. രോഗബാധ തടയുന്നതിനുള്ള നടപടികള്‍ കൃഷിവകുപ്പ് സ്വീകരിക്കാത്തതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha