ഇലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാം
വാഴകൃഷിയില്‍ ഗണ്യമായ വരുമാനനഷ്ടം വരുത്തിവെക്കുന്ന ഒരു കീടമാണ് ഇലചുരുട്ടിപ്പുഴു അഥവാ \'ചീങ്കണ്ണി\'. രണ്ടുവര്‍ഷംമുമ്പാണ് ഇവയുടെ ആക്രമണം കേരളത്തില്‍ കാണപ്പെട്ടുതുടങ്ങിയത്. കാലാവസ്ഥാവ്യതിയാനം ഈ കീടത്തിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും സഹായകരമാകുന്നു. മണ്‍സൂണ്‍കാലത്താണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത്. തവിട്ടുനിറവും ചുവന്നകണ്ണുകളുമുള്ള ശലഭം ഒറ്റയായോ കൂട്ടത്തോടെയോ വാഴയിലയുടെ അടിവശത്ത് മുട്ടയിടുന്നു. വെള്ളനിറത്തിലുള്ള മുട്ടകള്‍ വിരിയാറാകുമ്പോള്‍ ചുവപ്പുനിറമായിരിക്കും. അഞ്ചുദിവസത്തിനകം മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. വാഴയില മൂര്‍ച്ചയേറിയ ബ്‌ളേഡുകൊണ്ട് മുറിച്ചപോലെ കാണാം. ഇലമുറിക്കുമ്പോള്‍ ഉണ്ടാവുന്ന വിസര്‍ജ്യം ഉപയോഗിച്ചാണ് ഇലച്ചുരുളുകള്‍ ഉണ്ടാകുന്നത്. ഇലച്ചുരുളുകള്‍ സാധാരണഗതിയില്‍ വാഴയില്‍നിന്ന് വേര്‍പെടുകയില്ല. ഇലച്ചുരുളുകളില്‍ സുരക്ഷിതമായിക്കഴിയുന്ന പുഴു വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങി വാഴയിലയിലെ ഹരിതകം തിന്നുതീര്‍ക്കുകയാണ്. ഇത് സ്വാഭാവികമായും വിളനാശത്തിലേക്ക് എത്തുന്നു.
ഇലച്ചുരുളുകളില്‍ കഴിയുന്ന പുഴുക്കളെ പക്ഷികള്‍ക്ക് ആഹരിക്കാന്‍ കഴിയില്ല. ആക്രമണലക്ഷണം കാണുമ്പോള്‍ പുഴുക്കളെ കൈകൊണ്ട് ശേഖരിച്ച് തീയിട്ട് നശിപ്പിക്കണം. കീടനാശിനി പ്രയോഗിക്കുമ്പോള്‍ \'റോഗര്‍\'പോലുള്ള അന്തര്‍വ്യാപനശേഷിയുള്ള കീടനാശിനികള്‍ പ്രയോഗിക്കണം. ജൈവകീടനാശിനിയാണ് പ്രയോഗിക്കുന്നതെങ്കില്‍ അസഫേറ്റ് തുടങ്ങിയ ഉപയോഗിക്കാം. ഇലച്ചുരുളുകള്‍ മുള്ളുപയോഗിച്ച് വലിച്ചുനിവര്‍ത്തി പുഴുവിന്റെ ശരീരഭാഗത്ത് സ്പര്‍ശിക്കത്തക്കവിധം കീടനാശിനി തളിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha