ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ പുല്ലെത്തിക്കാന്‍ പദ്ധതി
ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയായി വര്‍ഷം മുഴുവന്‍ പുല്ല് നല്‍കുന്നതിന് മലബാര്‍ മേഖലാ സഹകരണ ക്ഷീരോദ്പാദക യൂണിയന്‍ പദ്ധതിയൊരുക്കുന്നു. മേഖലാ യൂണിയന്റെ നേതൃത്വത്തിലുള്ള പുല്‍ത്തോട്ടങ്ങളിലെ പുല്ല് സൈലേജാക്കി പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
സങ്കരയിനം പച്ചപ്പുല്ല് ശേഖരിച്ച് ഈര്‍പ്പം തട്ടാതെ സൂക്ഷിച്ച് പോഷകഗുണം നഷ്ടപ്പെടാതെ പിന്നീട് ഉപയോഗിക്കാനായി സൂക്ഷിക്കുന്ന രീതിയാണ് സൈലേജ്. പിറ്റ് സൈലോ, ബങ്കര്‍ സൈലോ, ടവര്‍ സൈലോ, ട്രഞ്ച് സൈലോ തുടങ്ങി നിലവില്‍ നാല് രീതിയിലാണ് സൈലേജ് നിര്‍മാണം. എന്നാല്‍, വളരെ ലളിതമായി സൈലേജ് നിര്‍മിക്കുന്നതിന് പ്രത്യേകം രൂപകല്പനചെയ്ത സൈലേജ് ബാഗുകള്‍ മേഖലായൂണിയന്‍ ക്ഷീരകര്‍ഷകര്‍ക്ക് സംഘങ്ങള്‍ മുഖേന വിതരണം ചെയ്യും.
നൂറുകിലോ പച്ചപ്പുല്ല് ആറിഞ്ച് വലിപ്പത്തില്‍ ചാഫ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചതിനുശേഷം ജലാംശം കളയുന്നതിനായി കുറച്ചുസമയം വെയിലത്ത് വെക്കും. പിന്നീട് രണ്ടുകിലോ ശര്‍ക്കരയും ഒരുകിലോ കല്ലുപ്പും ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി എല്ലാ ഭാഗത്തും എത്തത്തക്കവിധം തളിച്ച് ശര്‍ക്കരലായനിയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കും. ഇത് വായു കടക്കാത്തവിധം ബാഗില്‍ നിറച്ച് ഭദ്രമായി കെട്ടിവെക്കുന്നു. 45 ദിവസത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും ഈ സൈലേജ് ഉപയോഗിക്കാം.
എത്തത്തക്കവിധം തളിച്ച് ശര്‍ക്കരലായനിയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കും. ഇത് വായു കടക്കാത്തവിധം ബാഗില്‍ നിറച്ച് ഭദ്രമായി കെട്ടിവെക്കുന്നു. 45 ദിവസത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും ഈ സൈലേജ് ഉപയോഗിക്കാം.
ഇതിനായി റിലയന്‍സ് കമ്പനി പ്രത്യേകതരം സൈലേജ് ബാഗ് നിര്‍മിച്ചിട്ടുണ്ട്. നൂറുകിലോ സൈലേജ് നിര്‍മിക്കുന്ന ഒരു ബാഗിന്റെ വില 330 രൂപയാണ്.
https://www.facebook.com/Malayalivartha