അത്യുഗ്രശേഷിയുമായി എക്‌സ്‌പ്ലോഡ് ജൈവകീടനാശിനി
എക്‌സ്‌പ്ലോഡ് എന്നാല്‍ പൊട്ടിത്തെറിക്കുന്നത് എന്നര്‍ഥമുണ്ടെങ്കിലും ഇതൊരു പാവം ജൈവകീടനാശിനിയാണ്. എന്നാല്‍, അത്യുഗ്ര പ്രവര്‍ത്തനവീര്യത്തിന്റെ ഉദാത്തമാതൃകയും. വിളകളിലെ ശത്രുകീടങ്ങള്‍ക്ക് ഇത് ശക്തമായ താക്കീതാണ് നല്‍കുന്നത്. ആലുവയിലെ കൃഷിവകുപ്പിന്റെ സംസ്ഥാന വിത്തുത്പാദനതോട്ടത്തിന്റെ കണ്ടെത്തലാണ് \'എക്‌സ്‌പ്ലോഡ്\' എന്ന പുതിയ ജൈവകീടനാശിനി.
ഇത് തയ്യാറാക്കുന്നതെങ്ങനെയെന്നാല്‍
നാടന്‍പശുവിന്റെ രാവിലത്തെ ഒരു ലിറ്റര്‍ ഗോമൂത്രമെടുത്ത് അതില്‍ രണ്ടുകിലോ ശീമക്കൊന്ന ഇലയും തണ്ടും ചതച്ച് അടച്ച പാത്രത്തില്‍ 10-12 ദിവസം കെട്ടിവെച്ച് പിഴിഞ്ഞ് അരിച്ച് കുപ്പിയില്‍ സൂക്ഷിക്കുക. ശീമക്കൊന്നയുടെ കീടനശീകരണശേഷിയും നാടന്‍ ഗോമൂത്രത്തിന്റെ പ്രതിരോധപോഷക ഗുണവുമാണിതില്‍ സമ്മേളിക്കുന്നത്. തുറക്കുന്നതിന് മുമ്പ് കുപ്പി നന്നായി കുലുക്കുക. 50 മില്ലി എക്‌സ്‌പ്ലോഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിക്കാം. ഇതുതന്നെ കാന്താരിമുളക് അരച്ചത്, വെളുത്തുള്ളിസത്ത് എന്നിവയില്‍ ഏതെങ്കിലും രണ്ട് സ്പൂണ്‍ ചേര്‍ത്ത് തളിച്ചാല്‍ കൂടുതല്‍ ഫലപ്രദമാകും. 200 മില്ലിക്ക് 50 രൂപയാണ് വില.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha