അപൂര്‍വ്വ വാഴക്കുലയായ ചുമലപ്പൂവന്‍
രണ്ടു വ്യത്യസ്ത നിറങ്ങളിലെ കായയുള്ള വാഴക്കുല വില്‍പനയ്ക്ക് എത്തിച്ചത് കൗതുകക്കാഴ്ചയായി. മാര്‍ക്കറ്റിനു സമീപം ജോമോന്റെ ഉടമസ്ഥതയിലുള്ള എല്‍സ സ്‌റ്റേഷനറിയിലാണ് അപൂര്‍വ വാഴക്കുല വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ചുമലപ്പൂവന്‍ ഇനത്തില്‍പെട്ട വാഴക്കുലയാണിത്. ഇതിന്റെ പകുതിഭാഗം വെള്ളപ്പൂവന്‍ ഇനത്തില്‍പെട്ട കായയാണ്.
വാഴക്കുലയുടെ തണ്ടിലും ചില കായകളുടെ പകുതിഭാഗവും വീതം ഇരു നിറവും ചേര്‍ന്ന സ്ഥിതിയിലാണ്. വാഴക്കുലയുടെ നേര്‍പകുതിഭാഗത്തുള്ള വെള്ളപ്പൂവന്‍ ഇനത്തില്‍പ്പെട്ട കായ നിലവില്‍ പച്ച നിറത്തിലാണ്.
ഇവ പഴുക്കുന്നതോടെ മഞ്ഞ നിറത്തിലാകും. സ്ഥാപനത്തിന്റെ മുമ്പില്‍ കെട്ടിത്തൂക്കിയിരിക്കുന്ന വാഴക്കുല കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha