പ്രിസിഷന്‍ ഫാമിങ്ങ്
ഹൈടെക് ഫാമിങ്ങ് എന്നു വിളിക്കപ്പെടുന്ന, ഫാമിങ്ങ് മാനേജ്‌മെന്റില്‍ പാടശേഖരങ്ങള്‍ തമ്മില്‍ ഉള്ള വ്യതിയാനങ്ങളെ നിരീക്ഷിക്കുകയും അതിനനനുസൃതമായ രീതിയില്‍ കൃഷിരീതിയിലെ സമീപനം രൂപപ്പെടുത്തുകയും ചെയ്യുകയുമാണ് ചെയ്യുന്നത്. വിഭവശേഷി സംരക്ഷണത്തോടൊപ്പം തന്നെ വയലിലേക്ക് ചെലവിടുന്നതില്‍ നിന്നും തിരികെ കൈ വരുന്ന ആദായം കഴിയുന്നത്ര അനുകൂലമാക്കുക എന്ന ലക്ഷ്യം സാധൂകരിക്കുന്നതിനായി ഫാം മാനേജ്‌മെന്റ് എന്ന ആശയം ആണ് പ്രിന്‍സിഷന്‍ അഗ്രിക്കള്‍ച്ചര്‍ പ്രചരിപ്പിക്കുന്നത്.
ആദായം ഉണ്ടാക്കുന്നതിലേക്കായി ചെലവിടുന്ന വിഭവങ്ങളുടെ മൂല്യത്തിന് തുല്യമായ ആദായം തിരികെ കൈവരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വെള്ളം, ഊര്‍ജ്ജം തുടങ്ങിയ അമൂല്യ വിഭവങ്ങള്‍ അമിതഉപയോഗത്തിലൂടെ നഷ്‌ടമാകാതിരിക്കാനും ശ്രമിക്കുന്നുണ്ട്. സാങ്കേതികവിദ്യ കൈവരിച്ച നേട്ടങ്ങള്‍ കാര്‍ഷിക രംഗത്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉപഗ്രഹസംവിധാനം, ഐ. ടി, ജിയോസ്‌പേഷിയല്‍ സങ്കേതങ്ങള്‍ എന്നിങ്ങനെ പലതരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. സാറ്റലൈറ്റ് പൊസിഷനിംഗ് സിസ്റ്റങ്ങളായ G P S, GNSS എന്നിവയും വയലില്‍ കര്‍ഷകരെ സഹായിക്കുന്നതിന് ഒപ്പമെത്തുന്നു.
ജലത്തിനുവേണ്ടിയുള്ള മല്‍സരം, ഗുണനിലവാരമുള്ള ജലത്തിന്റെ ദൗര്‍ലഭ്യം എന്നിവ ജലസേചനത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷികവിളകളുടെ കൃഷി വ്യാപകമാവുന്നത് പരിമിതപ്പെടുത്തുന്നുണ്ട്. ഇറിഗേഷന്‍ മാനേജ്‌മെന്റിന്റെ ലക്ഷ്യം, ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുക, ഗുണനിലവാരവും അധികവിളവു തരുന്നതുമായ കാര്‍ഷികവിളകള്‍ ഉപയോഗിക്കുന്ന ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുക , രാസപദാര്‍ത്ഥങ്ങളും മിനറലുകളും ജലത്തോടൊപ്പം ഒഴുകിപ്പോകുന്നത് തടയുക എന്നിവയൊക്കയാണ്.
https://www.facebook.com/Malayalivartha