ഇന്‍ഡോനീഷ്യന്‍ ഔഷധസസ്യം മകോട്ടദേവ
ഇന്‍ഡോനീഷ്യക്കാര്‍ അത്ഭുത ഔഷധസസ്യമായി കരുതുന്ന \'മകോട്ടദേവ\' ഇന്ത്യയിലുമെത്തി. സര്‍വരോഗ സംഹാരിയെന്ന് അന്നാട്ടുകാര്‍ കരുതുന്ന മകോട്ടദേവ എന്ന വാക്കിന്റെ അര്‍ഥം \'ദൈവത്തിന്റെ കിരീടം\' എന്നാണ്.
ചെറുസസ്യമായി കാണുന്ന മകോട്ടദേവയ്ക്ക് ചെറിയ ഇലകളും പച്ചനിറമുള്ള തണ്ടുകളുമാണ് ഉണ്ടാവുക. ഈ നിത്യഹരിത സസ്യത്തില്‍ വിരിയുന്ന ചെറുകായ്കള്‍ പഴുക്കുമ്പോള്‍ ചുവപ്പുനിറമായി തീരും. കായ്കള്‍ക്കുള്ളിലുള്ള ചെറുവിത്തുകളെ പൊതിഞ്ഞുകാണുന്ന മാംസളഭാഗമാണ് ഔഷധമായി ഇന്‍ഡോനീഷ്യയില്‍ ഉപയോഗിക്കുന്നത്. ഉണക്കിയെടുത്ത നാരുകള്‍നിറഞ്ഞ പുറംതൊലിക്കഷ്ണങ്ങള്‍ ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാല്‍ പ്രമേഹവും രക്തസമ്മര്‍ദവും കുറയുമെന്ന് പറയുന്നു. സമുദ്രനിരപ്പില്‍നിന്ന് ആയിരത്തി ഇരുനൂറ് മീറ്റര്‍ വരെ ഉയരത്തില്‍ മകോട്ടദേവ വളരും. വിത്തുകളാണ് നടീല്‍വസ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha