നഗരവസതികള്‍ ഇനി പഴം കായ്ക്കും തോപ്പുകള്‍
കേരളത്തില്‍ നഗരങ്ങളിലെ ഓരോ വീടും പഴം കായ്ക്കുന്ന തോപ്പുകളായി മാറും. എല്ലാ വീട്ടിലും പഴം കായ്ക്കുന്ന ഒരു ചെടിയോ മരമോ എങ്കിലും ഉറപ്പാക്കാന്‍ വിപുല പദ്ധതി ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്. എല്ലാ ജില്ലകളിലും കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ വീടുകളില്‍ \'ഒരു വീട്ടില്‍ ഒരു പഴമരം\' പദ്ധതി നടപ്പാക്കുകയാണ് വനം വകുപ്പ്.
നഗരങ്ങളില്‍ പരമാവധി ഹരിത സാന്നിധ്യമുണ്ടാക്കുന്നതിനും ഓരോ വീട്ടിലും ഒരിനം പഴമെങ്കിലും ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കാനുമാണിത്. പട്ടണങ്ങളെല്ലാം പഴത്തോപ്പുകളായി മാറ്റുകയാണ് ലക്ഷ്യം. മനുഷ്യര്‍ക്കു പുറമെ പക്ഷിമൃഗാദികള്‍ക്കും അത് പ്രയോജനപ്പെടും.
വിവിധ കാര്‍ഷിക ഏജന്‍സികളില്‍ നിന്ന് അത്യുല്പാദന ശേഷിയുള്ള തൈകള്‍ വനംവകുപ്പ് വാങ്ങി, റസിഡന്റ്‌സ് അസോസിയേഷനുകള്‍ മുഖേനയും മറ്റും ഓരോ വീട്ടിലും എത്തിക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ തീരുമാനമനുസരിച്ച് ഇതിനായി 49 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. സൗജന്യമായാണ് ചെടികള്‍ നല്‍കുക. ചെടി നന്നായി വളര്‍ത്താന്‍ വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തൈകള്‍ പരിപാലിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കും.
പഞ്ചായത്തുകളില്‍ തത്കാലം ഈ പദ്ധതിയില്ല. എല്ലാ പഴത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് അവ വിളയിച്ചുണ്ടാക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നുകൂടി കാട്ടിക്കൊടുക്കുകയാണ് വനം വകുപ്പിന്റെ ഉദ്ദേശ്യം. വലിയ നഗരങ്ങളിലെ ഫ്‌ലാറ്റുകളില്‍ ടെറസിലും ബാല്‍ക്കണിയിലുമൊക്കെ ചാക്കില്‍ നട്ടുവളര്‍ത്താന്‍ കഴിയുന്ന പഴംചെടികള്‍ ധാരാളമുണ്ട്. അവയുടെ തൈ തിരഞ്ഞെടുത്ത് വളര്‍ത്താന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് വനം വകുപ്പ് വിശദീകരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha