മഴമറയുണ്ടാക്കി കൃഷിയെ രക്ഷിക്കാം
ഇടവപ്പാതിയിലെ തോരാമഴ പച്ചക്കറിക്കൃഷിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്, പലര്‍ക്കും. വിഷംതീണ്ടാത്ത പച്ചക്കറി കഴിക്കാന്‍ മോഹിച്ച് അടുത്തിടെ കൃഷി തുടങ്ങിയവര്‍ ധാരാളം. പെരുമഴയില്‍ കൃഷി നശിച്ചുപോകുന്നത് തടയാന്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും നിശ്ചയമുണ്ടാവില്ല.
മഴമറയുണ്ടാക്കി കൃഷിചെയ്താല്‍ ചെടികള്‍ നശിക്കാതിരിക്കും. പോളിഹൗസിലെ കൃഷി പലരുടെയും ശ്രദ്ധയില്‍ വന്നിട്ടുണ്ടാകും. എന്നാല്‍, അതിന് ചെലവ് വളരെ കൂടുതലാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്കാണ് അതുകൊണ്ടുള്ള പ്രയോജനം കൂടുതല്‍. എന്നാല്‍ കുറഞ്ഞ ചെലവില്‍ മഴമറയുണ്ടാക്കാവുന്നതേയുള്ളൂ. സംരക്ഷിത കൃഷിക്ക് താത്പര്യമുള്ള കര്‍ഷകര്‍, മഴമറകള്‍ സ്ഥാപിച്ച് അതില്‍ കൃഷി ചെയ്യണം. സാധാരണയായി ഒന്നും രണ്ടും സെന്റിലാണ് മഴമറകൃഷി ചെയ്യുക. ജി.ഐ.െേ െപപ്പാ മുളയോ ചൂളമരമോ ഉപയോഗിച്ച് തൂണും ചട്ടവും ഉണ്ടാക്കാം. പൈപ്പാണെങ്കില്‍ ദീര്‍ഘകാലം നില്‍ക്കും. മുകള്‍ ഭാഗം 200 മൈക്രോണ്‍ കനമുള്ള െസ്റ്റബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുകൊണ്ട് ആവരണം ചെയ്യണം. പാര്‍ശ്വവശങ്ങള്‍ ആവരണം ചെയ്യേണ്ടതില്ല. ഇതിനിടിയില്‍ ഗ്രോബാഗുകളിലോ ഉയര്‍ന്ന തടങ്ങളുണ്ടാക്കിയോ കൃഷി ചെയ്യാം. മഴമറയ്ക്കുള്ളില്‍ ചൂട് കൂടുതലായതിനാല്‍ ഉല്പാദനം കൂടും. നേരത്തെ കായ്ക്കുകയും ചെയ്യും. കീടബാധ വളരെക്കുറവാണുതാനും.
പാവല്‍, പടവലം, പീച്ചില്‍, വെള്ളരി മുതലായ വിളകളില്‍ മഴക്കാലത്ത് കായീച്ചയുടെ ആക്രമണം ഉണ്ടാകും. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കൂനയ്ക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കണം. മുഞ്ഞ കണ്ടാല്‍ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതമോ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതമോ തളിക്കണം. മഴക്കാലത്ത് കായപിടിത്തം പൊതുവേ കുറവായതിനാല്‍ ഇടയ്ക്ക് അല്പം വെയിലുള്ള സമയത്ത് കൃത്രിമ പരാഗണം നടത്തുന്നത് പ്രയോജനം ചെയ്യും. മഴക്കാലത്ത് തടങ്ങളിലും പറിച്ചുനട്ട ചെടികളിലും മൂടുചീയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. െ്രെടക്കോഡെര്‍മ എന്ന മിത്രകുമിള്‍ കൊണ്ട് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഇട്ടുകൊടുത്താല്‍ രോഗ തീവ്രത കുറയ്ക്കാം. കുറച്ച് പച്ചച്ചാണകം കലക്കിയ തെളിയില്‍ ലിറ്റര്‍ ഒന്നിന് 20 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണസ് കലക്കി തളിച്ചുകൊടുക്കുന്നതും നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha