കാര്‍ഷികവൃത്തിയിലെ പുതിയ ടെക്‌നിക്കുകള്‍
എ-ഫ്രെയിം ഡ്രൈയിങ്ങ് മെക്കാനിസം
ചെറുകിട കര്‍ഷകരില്‍ നിലക്കടല കൃഷിചെയ്യുന്നവര്‍ വിളവ് തുറസ്സായ സ്ഥലങ്ങളില്‍ വിളവെടുപ്പിനുശേഷം കൂട്ടിയിടുകയാണ് ചെയ്യാറുള്ളത്. തോടില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന രീതിയില്‍ അപ്രകാരം ഇട്ടിരിക്കുന്നതുകൊണ്ട് അതിലെ എണ്ണയുടെ അളവ് കുറയുകയും പ്രോസ്സസ്സിംഗില്‍ അതിന്റെ മൂല്യത്തിന് ഇടിവുവരുകയും ചെയ്യുന്നു.
വിളവെടുപ്പിനുശേഷം ഉണക്കിയെടുക്കുന്നതിന് മെച്ചപ്പെട്ട ഒരു മാര്‍ഗ്ഗം പുതിയതായി ആവിഷ്‌ക്കരിച്ചെടുത്തതാണ് എ-ഫ്രെയിം ഡ്രൈയിങ്ങ് മെക്കാനിസം. വലിയ A ആകൃതിയിലുള്ള തടി ഫ്രെയിമില്‍ നിലക്കടലയുടെ തോട് അകത്തേയ്‌ക്ക് തിരിച്ചുവച്ച് ഉണക്കി എടുക്കാവുന്നതാണ്. ഇപ്രകാരം ചെയ്യുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുകയില്ല. കൊയ്‌തെടുത്ത ചെടിയുടെ ഉണങ്ങിക്കൊണ്ടിരിക്കുന്ന ഇലകള്‍ മഴ, കാറ്റ് എന്നിവയില്‍ നിന്നും നിലക്കടലയുടെ തോടിനെ സംരക്ഷിക്കുന്നു. അതേസമയം, ഈ ഫ്രെയിമിന്റെ തുറന്ന ആകൃതി നല്ല വായു സഞ്ചാരത്തിനിടയാക്കുകയും ചെയ്യുന്നു. ഇപ്രകാരം ഉണക്കി എടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ മൂന്നു മുതല്‍ നാല് ആഴ്‌ച സമയം കൊണ്ടാണ് ഇത് ഉണങ്ങിക്കിട്ടുന്നത്. തന്മൂലം തോടുകള്‍ക്ക് നല്ല ഗുണമേന്മയും അതിലെ എണ്ണയുടെ തോത് ഉയര്‍ന്നതുമായിരിക്കും. ഇതുപോലെയുള്ള വളരെ ലളിതമായ ടെക്‌നിക്കുകള്‍ കൊണ്ട് വിളവിന്റെ ഗുണമേന്മയും, അളവും വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്നു കണ്ടിരിക്കുന്നു.
ഫെര്‍ട്ടിഗേഷന്‍
വെള്ളത്തില്‍ അലിയുന്ന വളങ്ങള്‍ ഡ്രിപ് ഇറിഗേഷന്‍ മാര്‍ഗ്ഗത്തിലൂടെ വിളവിന് ഇടുന്ന രീതിയാണ് ഫെര്‍ട്ടിഗേഷന്‍. വളം ചേര്‍ക്കല്‍ ചെടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടല്ലോ. എന്നാല്‍ ഡ്രിപ് ഇറിഗേഷന്‍ മാര്‍ഗ്ഗത്തിലൂടെ വളം ചേര്‍ക്കുമ്പോള്‍ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഫെര്‍ട്ടിഗേഷനിലൂടെയാവുമ്പോള്‍ ചെടികള്‍ക്ക് എത്തിക്കേണ്ട പോഷകങ്ങള്‍ ഏതെന്നും, എത്രയെന്നും കണ്ടെത്തുവാനും കൃത്യമായി ഏതുസമയത്താണ് അത് പ്രയോഗിക്കേണ്ടതെന്നും തീരുമാനിക്കുവാനുള്ള സാവകാശം കര്‍ഷകര്‍ക്കു ലഭിക്കുന്നു. ഇത് സസ്യങ്ങള്‍ കൂടുതല്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും, തന്മൂലം ഗുണമേന്മയും, ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഫെര്‍ട്ടിഗേഷന്‍, കര്‍ഷകരെ അമിതധനം ഉപയോഗിക്കാതിരിക്കുന്നതിനും, ചുരുങ്ങിയ ജലലഭ്യതയിലും കാര്‍ഷികവൃത്തി തുടരുന്നതിനും ഒക്കെ സഹായിക്കുന്നു. ഫെര്‍ട്ടിഗേഷനില്‍, കര്‍ഷകരുടെ മുഴുവന്‍ സമയ സാന്നിദ്ധ്യം ആവശ്യമില്ലാത്തതിനാലും, കര്‍ഷകത്തൊഴിലാളികള്‍ക്ക് മറ്റു വളം ചേര്‍ക്കലില്‍ ഉള്ളതുപോലുള്ള അധ്വാനം ഇല്ലാത്തതിനാലും അത് വളരെ സൗകര്യപ്രദമായ രീതിയാണ്. ഇപ്രകാരം കര്‍ഷകര്‍ക്ക് ആദായപ്രദമായരീതിയില്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നതിനും, അവരുടെ വിളവിന്റെ ഗുണമേന്മയും, അളവും വര്‍ദ്ധിപ്പിക്കുന്നതുവഴി ലോകമെമ്പാടും കര്‍ഷകര്‍ക്ക് അവരുടെ ജീവിതോപാധി മെച്ചപ്പെടുത്തുന്നതിന് ഫെര്‍ട്ടിഗേഷന്‍ ഇടയാക്കുന്നു.
പ്ലാസ്റ്റിക് ബോട്ടില്‍ ട്രാപ്‌സ്
കീടനിയന്ത്രണവും, രോഗനിയന്ത്രണവും കര്‍ഷകര്‍ക്ക് വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള രണ്ടു പ്രധാന മാര്‍ഗ്ഗങ്ങളാണ്. വിളവില്‍ 10 മുതല്‍ 20 ശതമാനത്തോളം നഷ്‌ടം വരാന്‍ ഇടയാക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് പഴയീച്ചകള്‍ അഥവാ ഫ്രൂട്ട് ഫ്‌ളൈസ് ആണ്. ചെലവുകുറഞ്ഞ മാര്‍ഗ്ഗമായ ബോട്ടില്‍ ട്രാപ്‌സ് ഉപയോഗിക്കുന്നതുവഴി, ചെറുകിട കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകളില്‍ കീടനിയന്ത്രണം സാദ്ധ്യമാക്കാം.
പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കുള്ളില്‍, പഞ്ഞി ഉരുട്ടി ബോളുകളാക്കി പെണ്‍പഴയീച്ചകളുടെ ഹോര്‍മോണ്‍ പുരട്ടി വയ്‌ക്കുന്നു. ഇത് ആണ്‍പഴയീച്ചകളെ ആകര്‍ഷിക്കുന്നു. കുപ്പിയില്‍ അവിടവിടെയായി ഇട്ടിട്ടുള്ള ദ്വാരങ്ങളിലൂടെ ആണ്‍ പഴയീച്ചകള്‍ കുപ്പിയ്‌ക്കുള്ളില്‍ കയറുമ്പോള്‍, കുപ്പിയുടെ അടിഭാഗത്തുള്ള കീടനാശിനിയിലൂടെ അത് ചത്തു പോകുകയും ചെയ്യുന്നു. ഇപ്രകാരം ആണ്‍ പഴയീച്ചകളെ കൊന്നൊടുക്കുന്നതിലൂടെ പഴയീച്ചകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതു തടയാനും, വിളകളെ സംരക്ഷിക്കുവാനും കഴിയുന്നു.
https://www.facebook.com/Malayalivartha