റബര്‍തോട്ടങ്ങളില്‍നിന്ന് ആദായത്തിന് ദീര്‍ഘകാല വിളകളും കൃഷി ചെയ്യാം
റബര്‍ നട്ട് ആദ്യത്തെ രണ്ടുമൂന്ന് വര്‍ഷങ്ങളില്‍ ഹ്രസ്വകാല വിളകളായ വാഴ, പൈനാപ്പിള്‍, കിഴങ്ങുവര്‍ഗങ്ങള്‍, വിവിധയിനം പച്ചക്കറികള്‍ എന്നിവയെല്ലാം ഇടവിളയായി കൃഷിചെയ്യാം. റബര്‍ബോര്‍ഡ് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിച്ച് ഇവ കൃഷിചെയ്താല്‍ റബറിന്റെ വളര്‍ച്ചയെയോ മണ്ണിന്റെ ഗുണനിലവാരത്തെയോ ദോഷകരമായി ബാധിക്കുകയില്ല. റബര്‍മരങ്ങളില്‍നിന്ന് ആദായം ലഭിക്കാത്ത അപക്വകാലഘട്ടത്തില്‍ ആദായം ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ഒരുഭാഗം തോട്ടത്തില്‍നിന്നുതന്നെ ഉല്‍പ്പാദിപ്പിക്കാനും ഇടവിളകൃഷി സഹായകരമാണ്.
റബര്‍തൈകള്‍ വളര്‍ന്ന് ഇലച്ചിലുകള്‍ മൂടിക്കഴിഞ്ഞാല്‍ വളരെ പരിമിതമായ തോതില്‍ മാത്രമേ സൂര്യപ്രകാശം തോട്ടത്തിനകത്ത് ലഭിക്കുകയുള്ളു. അതുകൊണ്ട് റബറിനൊപ്പം മറ്റ് ദീര്‍ഘകാല വിളകളൊന്നും വ്യാപകമായി കൃഷിചെയ്യാറില്ല. ഇടവിളകളായി മറ്റ് ദീര്‍ഘകാല വിളകള്‍ കൃഷിചെയ്താല്‍ റബറിന്റെ വളര്‍ച്ചയോ ഉല്‍പ്പാദനമോ കുറയുമോ എന്ന സംശയവും പല കര്‍ഷകര്‍ക്കുമുണ്ട്.
ഈ മേഖലയില്‍ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം കഴിഞ്ഞ 20-25 വര്‍ഷമായി പല പഠനങ്ങളും നടത്തിയിട്ടുണ്ട്. ഭാഗികമായ സൂര്യപ്രകാശത്തിലും വളരുന്ന കാപ്പി, കൊക്കോ, വാനില (കൊന്ന താങ്ങുമരം) എന്നീ ദീര്‍ഘകാല വിളകളും വിവിധ ഔഷധസസ്യങ്ങളും റബറിനോടൊപ്പം വളര്‍ത്താനുള്ള സാധ്യതകളാണ് പഠനങ്ങള്‍ക്കു വിധേയമാക്കിയത്. പ്രസ്തുത പഠനങ്ങളില്‍നിന്നു മനസ്സിലായത് ഈ ദീര്‍ഘകാല വിളകള്‍ റബര്‍തോട്ടങ്ങളില്‍ ഇടവിളകളായി കൃഷിചെയ്യുന്നതുകൊണ്ട് റബറിന്റെ വളര്‍ച്ചയെയോ ഉല്‍പ്പാദനത്തെയോ ദോഷകരമായി ബാധിക്കുകയില്ല എന്നാണ്്. രണ്ടുനിര റബര്‍തൈകള്‍ക്കിടയില്‍ ഒരുനിരയായി ഇവ കൃഷിചെയ്യാം. 6.7 ഃ 3.4 മീറ്റര്‍ ഇടയകലം നല്‍കിയാണ് കാപ്പി, കൊക്കോ എന്നിവ കൃഷിചെയ്തത്. ഹെക്ടറില്‍ 445 റബര്‍തൈകളും 445 ഇടവിളകളും എന്ന തോതില്‍. രണ്ടു വാനില തൈകള്‍ക്കിടയില്‍ 2.50 മീറ്റര്‍ അകലമാണ് നല്‍കിയത്്. വിവിധ പഠനങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ ഇവയാണ്.
ഈ ഇടവിളകള്‍ റബറിനോടൊപ്പം നട്ടുപിടിപ്പിച്ചാല്‍ തണല്‍ നല്‍കുന്നതിനായി വാഴ ഇവയോടൊപ്പം കൃഷിചെയ്യാം. അല്ലെങ്കില്‍ മറ്റു തണല്‍ നല്‍കുകയോ നന്നായി നച്ചുകൊടുക്കുകയോ ചെയ്യണം. (കാപ്പി (റോബസ്റ്റ) റബറിനോടൊപ്പംതന്നെ നട്ടുപിടിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമമായി കണ്ടത്).
ഇവയുടെ പരിശീലനരീതികള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ശുപാര്‍ശ അനുസരിച്ച് ചെയ്യണം. എന്നാല്‍ റബറിന്റെ അഞ്ചാം വര്‍ഷംമുതല്‍ ഇടവിളകള്‍ക്ക് 50 ശതമാനം രാസവളം നല്‍കിയാല്‍ മതി.
ഈ വിളകള്‍ റബറിനോടൊപ്പം കൃഷിചെയ്യുമ്പോള്‍ വേനല്‍ക്കാലത്ത് റബര്‍തോട്ടത്തില്‍ കൂടുതല്‍ ഈര്‍പ്പം നിലനില്‍ക്കും. റബ്ബര്‍ ഇലപൊഴിക്കുന്ന കാലയളവില്‍ സൂര്യപ്രകാശം നേരിട്ട് ഭൂമിയില്‍ പതിക്കുന്നതു തടയുന്നതുകൊണ്ടാണിത്. ഇവ റബറിനോടൊപ്പം കൃഷിചെയ്യുന്നത് മണ്ണിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയില്ല. ഇത്തരം ബഹുവിള കൃഷിചെയ്ത തോട്ടങ്ങളില്‍ സൂക്ഷ്മാണുക്കളുടെ എണ്ണം കൂടുതലായാണ് കണ്ടത്.
റബര്‍തോട്ടങ്ങളില്‍ ഇലച്ചില്ലകള്‍ മൂടി സൂര്യപ്രകാശത്തിന്റെ ലഭ്യത കുറയുന്നതോടൊപ്പം ഇവയില്‍നിന്നുള്ള ആദായവും കുറയും. കാപ്പി, കൊക്കോ എന്നിവ ടാപ്പ്‌ചെയ്യുന്ന തോട്ടങ്ങളിലും നട്ടുപിടിപ്പിക്കാം. കാപ്പിയും കൊക്കോയും 3060 ശതമാനംവരെ (ഏകവിളയായി കൃഷിചെയ്യുന്നതിനെ അപേക്ഷിച്ച്) വിളവ് നല്‍കിയപ്പോള്‍ വാനില 12 വര്‍ഷത്തോളം സാമാന്യം നല്ല വിളവ് (ഏകവിളയായി കൃഷിചെയ്യുന്നതിന് തുല്യമായ) നല്‍കുകയുണ്ടായി.
അരത്ത, കരിംകുറിഞ്ഞി മുതലായ ഔഷധസസ്യങ്ങള്‍ ടാപ്പ് ചെയ്യുന്ന തോട്ടങ്ങളിലും നന്നായി വളരുകയും വിളവു നല്‍കുകയും ചെയ്യും. എന്നാല്‍ ഇവ കൃഷിചെയ്യുന്നതിനുമുമ്പ് ഇവയുടെ വിപണനസാധ്യത ഉറപ്പുവരുത്തുകയും വിളവെടുക്കുമ്പോള്‍ മണ്ണൊലിപ്പുണ്ടാകാതെ ശ്രദ്ധിക്കുകയും വേണം. ഈ ദീര്‍ഘകാല വിളകള്‍ റബറിന്റെ വളര്‍ച്ചയെയോ ഉല്‍പ്പാദനത്തെയോ ദോഷകരമായി ബാധിക്കുകയില്ലാത്തതിനാല്‍ ഇവയില്‍നിന്നുള്ള ആദായം തോട്ടത്തില്‍നിന്നുമുള്ള അധിക ആദായമാണ്. തന്നെയുമല്ല ഇവ കൃഷിചെയ്യുന്നത് കളകളുടെ വളര്‍ച്ചയെ നിയന്ത്രിക്കുകയും വേനല്‍ക്കാലത്ത് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha