ചാമ്പയ്ക്കയുടെ ഗുണവിശേഷങ്ങളറിയാം
കേരളത്തില്‍ ഒട്ടേറെ വീടുകളില്‍ ചാമ്പയ്ക്ക ഉണ്ട്. മധുരവും പുളിയുമൊക്കെ ഉള്ളതുകൊണ്ട് കഴിക്കാന്‍ ഒരു രസവുമുണ്ട്. കുട്ടികള്‍ക്ക് ഇത് വളരെ ഇഷ്ടമാണുതാനും. എന്നാല്‍ ചാമ്പയ്ക്കയുടെ ഗുണഫലങ്ങളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം? വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. ആപ്പിളില്‍ കാണപ്പെടുന്ന ജംബോസെയ്ന്‍ എന്ന ഘടകവും ചാമ്പയ്ക്കയിലുണ്ട്. ഇത്രയേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ചാമ്പയ്ക്കയുടെ ഔഷധഗുണം വിവരണാതീതമാണ്. ചാമ്പയ്ക്കയുടെ ഗുണങ്ങളെന്തൊക്കെയാണെന്നു നോക്കാം
പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്ക്ക. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികള്‍ക്കു നല്ലത്.
വയറിളക്കത്തിനും ഛര്‍ദ്ദിക്കും ഉത്തമം
ചാമ്പക്കയില്‍ 93 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ആവശ്യത്തിന് നാരുകളും. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്.
വേനലില്‍ ശരീരം തണുപ്പിക്കുന്നു
വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് ഉത്തമ പ്രതിവിധിയാണ് ചാമ്പയ്ക്ക. വേനല്‍ക്കാലത്ത് ചാമ്പയ്ക്ക ശീലമാക്കിയാല്‍ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്മികള്‍ ശരീരത്ത് ഏല്‍ക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഒരു ഉത്തമ ഔഷധമാണ്.
ഫംഗസ് അണുബാധയെ പ്രതിരോധിക്കുന്നു
ഫംഗസ്, ചിലതരം ബാക്ടീരിയല്‍ അണുബാധയെ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്ക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിനും ചാമ്പയ്ക്ക ഉത്തമമാണ്.
പ്രോസ്‌റ്റേറ്റ്‌സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു
സ്ഥിരമായി ചാമ്പയ്ക്ക കഴിക്കുന്നവര്‍ക്ക് പ്രോസ്‌റ്റേറ്റ്‌സ്തനാര്‍ബുദ സാധ്യത കുറവായിരിക്കും. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്ക്കയിലുണ്ട്.
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
ചാമ്പയ്ക്കയില്‍ കാണപ്പെടുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. രക്തക്കുഴലുകളില്‍ അടിയുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്തു രക്തസഞ്ചാരം സുഗമമാക്കുന്നു. കൊളസ്‌ട്രോളിന്റെ രൂപപ്പെടല്‍ ചാമ്പയ്ക്ക കഴിക്കുന്നവരില്‍ ഒരു പരിധിവരെ ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം, മസ്തിഷ്‌ക്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു.
കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താം
വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് ചാമ്പയ്ക്ക ഉത്തമമാണ്. ചാമ്പക്ക കഴിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയുകയും, എപ്പോഴും കൂളായിരിക്കുകയും ചെയ്യുന്നു. ഇത് കാഴ്ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവയ്ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്.
ചാമ്പയ്ക്ക കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക
ചാമ്പയ്ക്ക ഒട്ടനവധി ഗുണങ്ങളുണ്ട്. അതുകൊണ്ട് ചാമ്പയ്ക്ക കനി മാത്രം കഴിക്കുക. അതിന്റെ ഇലകളില്‍ ചെറിയതോതില്‍ സയനൈഡ് അംശമുള്ളതിനാല്‍ ഒരുകാരണവശാലും ചാമ്പയില കഴിക്കരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha