ക്യാന്‍സറിനെ ചെറുക്കാന്‍ ജബോത്തിക്കാബ
തായ്ത്തടിയില്‍ നിറയെ മുന്തിരി കിളിര്‍ത്തു നില്‍ക്കുന്ന വൃക്ഷമാണ് ബ്രസീലിലെ ജബോത്തിക്കാബ. ബ്രസീലിലെ മുന്തിമരമെന്നാണ് ജബോത്തിക്കാബ അറിയപ്പെടുന്നതു തന്നെ. കാഴ്ചയിലുള്ള സവിശേഷത മാത്രമല്ല ഈ മുന്തിരിമരത്തെ വേറിട്ട് നിര്‍ത്തുന്നത്.
മരത്തിന്റെ തടിയോട് ചേര്‍ന്ന് കിളിര്‍ക്കുന്ന മുന്തിരികള്‍ക്ക് ഔഷധം ഗുണം കൂടിയുണ്ട്. ശ്വാസകോശസംബന്ധ രോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, അതിസാരം, നീര്‍വീച്ച തുടങ്ങിയരോഗങ്ങളെ ഭേദപ്പെടുത്താന്‍ ജബോത്തിക്കാബാ വൃക്ഷത്തിലെ ഫലങ്ങള്‍ക്കാവും.
ഈ പഴത്തിലടങ്ങിയിരിക്കുന്ന ജബോത്തിക്കാബിന്‍ എന്ന വസ്തുവില്‍ അര്‍ബുദചികിത്സയ്ക്ക് ആവശ്യമായ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഏതു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിയുന്ന ജബോത്തിക്കാബ മരങ്ങള്‍ വളരാന്‍ ഏറെ കാലതാമസമെടുക്കും.
ഒരു തൈവളര്‍ന്ന് അതൊരു വൃക്ഷമായി ഫലം തരാന്‍ തുടങ്ങണമെങ്കില്‍ ഇരുപത് വര്‍ഷം വരെയെടുക്കുമെന്നും പറയപ്പെടുന്നു. തുടക്കത്തില്‍ പച്ച നിറത്തില്‍ വളര്‍ന്നു തുടങ്ങുന്ന ഫലങ്ങള്‍ പാകമാകുമ്പോള്‍ അതിന്റെ നിറം പര്‍പ്പിള്‍ ആയി മാറുന്നു.
സാധാരണയായി വര്‍ഷത്തില്‍ രണ്ടുവട്ടമാണ് ജബോത്തിക്കാ വൃക്ഷം പൂവിടുന്നത്.കാപ്പിപ്പൂവിനോട് സാദൃശ്യമുള്ള വെളുത്ത പൂക്കളാണ് ഇതിന്റേത്. ജബോത്തിക്കാബയുടെഫലം ഫലമായി ഭക്ഷിക്കുക മാത്രമല്ല അതുകൊണ്ട് ജ്യൂസ്, വൈന്‍ എന്നിവയും ഉണ്ടാക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha