നല്ല ഒട്ടുപ്ലാവ് എങ്ങനെ തയ്യാറാക്കാം
നല്ല പ്ലാവിന്റെ ഒട്ടുതൈകള്‍ ഉണ്ടാക്കാന്‍ പ്രയാസമില്ല. ഒട്ടിക്കാന്‍ മാതൃവൃക്ഷവും ചക്കക്കുരു മുളപ്പിച്ച തൈകളും വേണമെന്നു മാത്രം. ചക്കക്കുരു പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ ഒരു വര്‍ഷം മുമ്പുതന്നെ പാകി തൈകളാക്കണം.
തൈക്ക് പെന്‍സില്‍ കനമായാല്‍ അതേ വണ്ണമുള്ള മാതൃവൃക്ഷത്തിലെ ശിഖരവുമായി വശംചെത്തി ചേര്‍ത്തുവെച്ച് കെട്ടിനിര്‍ത്താം. നനയ്ക്കണം. ഒട്ടുസന്ധി പൂര്‍ണമായും ചേരാന്‍ മൂന്നുമാസം വേണം. നന്നായി ചേര്‍ന്നുകഴിഞ്ഞാല്‍ മാതൃവൃക്ഷത്തില്‍നിന്ന് ശിഖരം മുറിച്ച് ചട്ടി അല്ലെങ്കില്‍ പോളിത്തീന്‍ സഞ്ചിയില്‍ വളര്‍ത്തിയ ചെടിയുടെ ഭാഗമാക്കുക. തൈയുടെ തലപ്പും മുറിച്ചുനീക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha