വെറ്റില കൃഷി ചെയ്യാം
കേരളത്തിന്റെ വിശിഷ്ടവസ്തുക്കളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വെറ്റില. മംഗളകര്‍മങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവായ വെറ്റില ഇന്ന് ഗ്രാമപ്രദേശങ്ങളില്‍പ്പോലും അന്യം നിന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.
എടവം, മിഥുനം മാസങ്ങളിലാണ് വെറ്റിലക്കൃഷി തുടങ്ങേണ്ടത്. രണ്ടുസെന്റ് സ്ഥലത്ത് 24 തടമെടുക്കാം. രണ്ടടി താഴ്ചയില്‍ കുഴിയെടുത്ത് തടമെടുത്ത് വെറ്റിലയുടെ തണ്ട് നടണം. നടാന്‍ വെറ്റിലയുടെ പെണ്‍ (പതി) തണ്ടുകളാണ് എടുക്കേണ്ടത്. ഈ വള്ളി വലുതാകുമ്പോള്‍ അതിനെ താങ്ങിനിര്‍ത്താന്‍ മുള ചെറുതാക്കി കുത്തിക്കൊടുക്കണം. ഒരു മാസം കഴിഞ്ഞ് പച്ചിലയും ചാണകവും വളമായി കൊടുക്കണം. രണ്ടുമാസം കഴിഞ്ഞാല്‍ ഇതേപോലെത്തന്നെ വളം കൊടുക്കുന്നതോടൊപ്പം 100 ഗ്രാം കടലപ്പിണ്ണാക്ക് ഇട്ടുകൊടുക്കുന്നതും നല്ലതാണ്. വള്ളികള്‍ വളര്‍ച്ചയെത്തിയാല്‍ 16 അടി ഉയരത്തില്‍ പന്തല്‍ കെട്ടി ഇവയെ വെയിലില്‍നിന്ന് സംരക്ഷിക്കണം. ആറുമാസം കഴിയുമ്പോള്‍ വള്ളി മുളയില്‍നിന്ന് പൊളിച്ചെടുത്ത് വളച്ചുവെക്കണം. ഇതിനുമുകളില്‍ പുതിയ മണ്ണിട്ട് പച്ചിലകൊണ്ട് മറച്ചുവെക്കണം.
പ്രധാനമായും രണ്ടുതരം കൊടികളിറക്കാം. കുഴിക്കൊടി, പൊകഌക്കാടി. പൊകഌക്കാടി തിരുവാതിര ഞാറ്റുവേലയ്ക്കും കുഴിക്കൊടി ആയില്യം ഞാറ്റുവേലയ്ക്കുമാണ് തുടങ്ങേണ്ടത്. പൊകഌക്കാടി ആറുമാസത്തിനുശേഷം ഒരിക്കല്‍ വളച്ചാല്‍ മതി. കുഴിക്കൊടിക്ക് രണ്ടുവള ആവശ്യമാണ്. ഒരുവള തടത്തിലും രണ്ടാമത്തെ വള തടത്തിന് പുറത്തുകൂടിയുമായിരിക്കും. രണ്ടുമാസത്തിലൊരിക്കല്‍ വെറ്റിലക്കൊടിക്ക് വളം നല്‍കണം. ചാണകവും ഉപ്പിലയുമാണ് പ്രധാന വളം. കൂടാതെ 500 ഗ്രാം പിണ്ണാക്ക്, 300 ഗ്രാം ചാരമില്ലാത്ത വെണ്ണീര് എന്നിവയും ഉപയോഗിക്കാം.
ഒരു വര്‍ഷത്തിനുശേഷം വെറ്റിലക്കൊടിയില്‍നിന്ന് വിളവെടുപ്പ് തുടങ്ങാം. 24 തടത്തില്‍നിന്ന് ഏകദേശം 70 കെട്ട് വെറ്റില ലഭിക്കും. ഒരു വിളവെടുപ്പ് നടത്തി 45 ദിവസത്തിനുശേഷം വീണ്ടും വിളവെടുക്കാം. തണ്ട് ചീയല്‍, മഞ്ഞളിപ്പ്, പൂപ്പല്‍ എന്നിവയാണ് പ്രധാന രോഗങ്ങള്‍. വെറ്റിലക്കൊടിയുടെ ഇടയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha