കമണ്ഡലുമരം
പുരാതനകാലത്ത് മുനിമാര്‍ ജലം ശേഖരിക്കാനും ഭിക്ഷയാചിക്കാനും ഉപയോഗിച്ചുവെന്നു കരുതുന്നത് കമണ്ഡലുമരത്തിന്റെ കായ്കളാണ്. കട്ടിയുള്ള പുറന്തോടോടെ കുടംപോലെ തോന്നുന്ന ഇവയുടെ കായ്കള്‍ വിളയുമ്പോള്‍ മുകള്‍ഭാഗം മുറിച്ച് ഉള്ളിലെ
മാംസളഭാഗങ്ങള്‍ നീക്കംചെയ്ത് ഉണക്കിയാണ് ഉപയാഗിച്ചിരുന്നത്.
ഇപ്പോള്‍ ക്ഷേത്രങ്ങള്‍ക്കും തോട്ടങ്ങള്‍ക്കുമരികെ കമണ്ഡലുമരം വളര്‍ത്തുന്നുണ്ട്. 40 അടിയോളം ഉയരത്തില്‍ വളരുന്ന കമണ്ഡലുമരം കാലാബാഷ്, ഭിക്ഷുകിമരം എന്നീ പേരുകളിലുമറിയപ്പെടാറുണ്ട്. ധാരാളം ചെറിയ ഇലകളോടെ ശാഖകളായാണ് വളര്‍ച്ച. സസ്യനാമം \'ക്രിസ് നഷ്യ കു ജേ റ്റെ\'. തായ്ത്തടിയിലും ശിഖരങ്ങളിലുമാണ് കായ്കള്‍ ഉണ്ടാവുക. കായ്കള്‍ പാകമാകാന്‍ ആറുമാസമെടുക്കും. വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്രകൃതം.
കമണ്ഡലുമരത്തിന്റെ കായ്കള്‍ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഉണങ്ങി കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാറുണ്ട്. നീര്‍വാര്‍ച്ചയുള്ള ഏതുമണ്ണിലും തഴച്ചുവളരുന്ന പ്രകൃതം. ഇവയുടെ വിത്തുകളും കമ്പുകളും നടീല്‍വസ്തുവായി ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha