തക്കാളി ക്രഷ്
തക്കാളി വലിയതോതില്‍ മാര്‍ക്കറ്റിലെത്തുന്നത് ഗണ്യമായ വിലയിടിവിനു കാരണമാകുന്നുണ്ട്. ഇതിനെ തക്കാളി ക്രഷാക്കിയാല്‍ ആറുമാസംവരെ കേടാകാതെ സൂക്ഷിക്കാം.
ബെംഗളൂരു ഏസര്‍ഘട്ടയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചാണ് (ഐ.ഐ.എച്ച്.ആര്‍.) ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. കുരുവും തൊലിയും മാറ്റാത്ത തക്കാളിപ്പള്‍പ്പാണ് ടുമാറ്റോ ക്രഷ്. ഒന്നര മുതല്‍ രണ്ടുലക്ഷം രൂപവരെ മുതല്‍മുടക്കിയാല്‍ ഇതുണ്ടാക്കുന്ന യൂണിറ്റ് ഉണ്ടാക്കാം. 10 ചതുരശ്ര അടി വലുപ്പമുള്ള സ്ഥലത്ത് ഇത് സ്ഥാപിക്കാം. ഒരു ദിവസം 50 കിലോഗ്രാം ക്രഷ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ചെറുകിട യൂണിറ്റാണിത്. മൂന്നു കിലോ തക്കാളിപ്പഴത്തില്‍നിന്ന് ഒരുകിലോ ക്രഷുണ്ടാക്കാം, ഇതിന് 20 രൂപ ചെലവുവരും. തക്കാളി സോസ്, കെച്ചപ്പ് തുടങ്ങിയ ഉത്പന്നങ്ങളുണ്ടാക്കാന്‍ വലിയതോതില്‍ ആവശ്യമുള്ളതാണ് ടുമാറ്റോ ക്രഷ്. തക്കാളിയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ മൂന്നിരട്ടി പൊടിയും (തക്കാളി പൗഡര്‍) ഇതില്‍നിന്നു കിട്ടും.
സാധാരണ ഊഷ്മാവില്‍ ആറുമാസവും റഫ്രിജറേറ്ററില്‍ ഒരുവര്‍ഷംവരെയും ക്രഷ് കേടാകാതെ സൂക്ഷിക്കാവുന്നതാണ്. കര്‍ഷക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങിയാല്‍ ക്രഷ് നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ച് വിലയിടിവിനെ തരണംചെയ്യാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha