സ്‌കെല്‍ട്ടന്‍ പൂവിന്റെ അത്ഭുത പ്രതിഭാസം
മഴ പെയ്താല്‍ ഡിഫിലിയ പുഷ്പത്തിന്റെ ഭാവം മാറും. കുടപോലെ വിടര്‍ന്നു നില്‍ക്കുന്ന വെളുത്ത ദലങ്ങള്‍ ക്ഷണനേരം കൊണ്ട് ചില്ലുപോലെ സുതാര്യമാകും. ജപ്പാനിലെയും ചൈനയിലെയും പര്‍വത പ്രദേശങ്ങളിലാണ് ഈ അത്ഭുത പുഷ്പം കാണപ്പെടുന്നത്.
മഴ നനഞ്ഞാല്‍ പൊടുന്നനെ നിറം മാറുന്ന പ്രത്യേകതകൊണ്ട് സ്‌കെല്‍ട്ടന്‍ ഫ്‌ലവര്‍ എന്നാണ് അറിയപ്പെടുന്നത്. ബഹുവര്‍ഷികളാണ് ഈ പൂക്കള്‍. വസന്തകാലം മുതല്‍ വേനല്‍ക്കാലം വരെ ഇവ പൂത്തുലഞ്ഞു നില്‍ക്കും.
വേനല്‍കാലത്തിന്റെ പകുതിയില്‍ പൂക്കളുടെ ഇതളുകളടര്‍ന്ന് അവിടെ നീലനിറത്തിലുള്ള പഴങ്ങള്‍ പ്രത്യക്ഷപ്പെടും. ജലവുമായി സമ്പര്‍ക്കത്തിലിരിക്കുമ്പോള്‍ സുതാര്യമാവുന്ന പൂവിതളുകള്‍ ജലാംശം നഷ്ടപ്പെട്ടാലുടന്‍ തന്നെ തിരികെ വെളുത്ത നിറം സ്വീകരിക്കും.
ഈ അത്ഭുത പ്രതിഭാസമാണ് മറ്റുപൂക്കളില്‍ നിന്ന് സ്‌കെല്‍ട്ടന്‍ ഫ്‌ലവേഴ്‌സിനെ വേറിട്ട് നിര്‍ത്തുന്നത്. പര്‍വത പ്രദേശങ്ങളോട് ചേര്‍ന്ന തണുത്ത അന്തരീക്ഷത്തിലാണ് ഈ പുഷ്പങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha