വ്യത്യസ്തതയാര്‍ന്ന തണ്ണിമത്തന് വില ആറായിരത്തിലധികം
ഒരു തണ്ണിമത്തന്റെ വില ആറായിരം എന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയോ. പക്ഷെ ടോക്യോയിലെ ജനങ്ങല്‍ക്ക് ഇതൊരു പ്രശ്‌നമേയല്ല. എത്ര വില കൊടുത്തും അവര്‍ വാങ്ങും. പച്ച നിറത്തിലുള്ള ഹൃദയം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന മട്ടിലാണ് ഗ്രീഷ്മകാലത്ത് ടോക്യോയിലെ പഴക്കടകളില്‍ തണ്ണിമത്തന്‍ തലയയുയര്‍ത്തിയിരിക്കുന്നത്. ഹൃദയാകൃതിയിലെ തണ്ണിമത്തന്‍ മാത്രമല്ല ത്രികോണാകൃതി, ചതുരാകൃതി ഇങ്ങനെ പല ആകൃതിയിലുള്ള തണ്ണിമത്തനുകളാണ് വില്‍പനക്കായി അവിടെ നിരത്തി വെച്ചിരിക്കുന്നത്.
ഇതിന്റെ രുചി ഓര്‍ത്തിട്ടല്ലെ അവര്‍ വാങ്ങുന്നത്, നല്ല ഒരു അലങ്കാരവസ്തുവായാണ് നാട്ടുകാര്‍ തണ്ണിമത്തനെ കാണുന്നത്. വിശേഷവേളകളില്‍ സമ്മാനമായി നല്‍കാനും സ്വീകരണമുറി അലങ്കരിക്കാനുമെല്ലാം അവര്‍ തണ്ണിമത്തനുകളാണുപയോഗിക്കുന്നത്. ഒരു കുഞ്ഞിന്റെ തലയുടെ അത്രയും വലിപ്പമുള്ള ചതുരാകൃതിയിലുള്ള തണ്ണിമത്തന്റെ വില 6699 രൂപയാണ്.
വിലകൂടുന്തോറും വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷമാണ് എന്തെന്നാല്‍ ജപ്പാനിലെ പ്രാദേശിക ആചാരമനുസരിച്ച് വിശേഷാവസരങ്ങളില്‍ വിലകൂടിയ പഴവര്‍ഗങ്ങള്‍ പരസ്പരം സമ്മാനിക്കുന്നതിന് പതിവാണ്.
ഈ തണ്ണിമത്തന്റെ സവിശേഷ രൂപത്തെക്കുറിച്ചുള്ള രഹസ്യവും അവര്‍ വിശദമാക്കി. തണ്ണിമത്തന്‍ കിളിര്‍ത്തു തുടങ്ങുമ്പോള്‍ തന്നെ ആവശ്യമുള്ള രൂപങ്ങളുടെ കണ്ടെയ്‌നറുകള്‍ക്കുള്ളിലായി തണ്ണിമത്തന് വളരാന്‍ സാഹചര്യമൊരുക്കും. അത് പാകമാകുമ്പോള്‍ കൗതുകമുളര്‍ത്തുന്ന രൂപങ്ങളില്‍ തന്നെ ലഭിക്കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha