സസ്യ ഉല്‍പ്പാദനത്തിലെ പുതിയ പ്രവണതകള്‍
സസ്യ ഉല്‍പ്പാദന പ്രക്രിയാചങ്ങലയില്‍ സസ്യവളര്‍ച്ച, വിളവെടുപ്പ് വിതരണം, സേവനവും വിതരണവും സമന്വയിപ്പിക്കല്‍, സംഭരണം, തയ്യാറാക്കല്‍, തെരഞ്ഞെടുക്കല്‍, പ്രോസസിംഗ് പ്രക്രിയ എന്നിവയുമായി ബന്ധപ്പെട്ട ഗുണമേന്മ കണ്ടെത്തുന്നതിനുള്ള മാനദണ്ഡത്തിനുള്ള സൂചികകള്‍ ഏതായിരിക്കണം എന്നു നിര്‍ണ്ണയിക്കേണ്ടതിനു സെന്‍സറുകളുടെ ഉപയോഗിത്തിന് വളരെ പ്രാധാന്യം നല്‍കി വരുന്നു. സസ്യരോഗങ്ങള്‍ മൂലമുള്ള ദുരന്തങ്ങള്‍, ഗുണമേന്മയുള്ള വിളവിന്റെ തരം എപ്രകാരം ആയിരിക്കണം എന്നതിന്റെ മാതൃകാ നിര്‍മ്മാണത്തിനു വേണ്ട ഇന്‍-പുട്ട് വിളവിനുണ്ടാകണം എന്നു കരുതുന്ന ഗുണമേന്മ എന്നിവയെല്ലാം മുന്‍കൂട്ടി വിലയിരുത്തുന്നതിന്, ലേസര്‍, റഡാര്‍ എന്നിവ ഉപയോഗപ്പെടുത്തി വിളവിന്റെ വ്യാപ്‌തം, പിണ്ഡം തുടങ്ങിയവ കണ്ടുപിടിക്കുന്നത് സഹായകമാണ് വിളവ് വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഭാവിയിലെ ഫലത്തിന്റെ ഗുണത്തെ സ്വാധീനിക്കാന്‍ ഇടയുള്ള ഘടകങ്ങളേതെന്ന് കണ്ടെത്തേണ്ടതുണ്ട്. സംസാരിക്കുന്ന സസ്യങ്ങള്‍ ഉല്‍പ്പാദിപ്പിയ്‌ക്കുന്നതിന് അതിന്റെ വളര്‍ച്ചാവേളയില്‍ പിണ്ഡത്തിന്റേയും, മറ്റുഘടകങ്ങളുടേയും വ്യതിയാനം നിര്‍ണ്ണയിക്കുന്നത് സുപ്രധാന സൂചികകളായി ഉപയോഗിക്കാവുന്നതാണ്. സസ്യവളര്‍ച്ചയ്‌ക്ക് അനുകൂലമോ പ്രതികൂലമോ ആയ അവസ്ഥകള്‍ (ഉദാഹരണത്തിന് പോഷകമൂല്യങ്ങളുടെ കുറവ് അല്ലെങ്കില്‍ ജല സമ്മര്‍ദ്ദം), സസ്യത്തിന്റെ ആരോഗ്യം (ഉദാ: മൈക്രോടോക്‌സിന്‍ റിസ്‌ക്) എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വിളവ് നിയന്ത്രണത്തിനായുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍, വിളവെടുപ്പ് എന്നിവയെ സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കാന്‍ സഹായകമാണ് വിളവെടുപ്പിന്റെ കൃത്യമായ സമയം നിര്‍ണ്ണയിക്കേണ്ടതിന്, വിളവ് പാകമായോ എന്നു തീര്‍ച്ചപ്പെടുത്താന്‍ സെന്‍സറുകളുടെ ഉപയോഗം ആവശ്യമാണ്. വിളവിന്റെ വിവിധ ഗുണദോഷഘടകങ്ങള്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത്, കൊയ്‌തുയന്ത്രത്തില്‍ തന്നെയോ, അല്ലെങ്കില്‍ സംഭരണവിതരണ ഘട്ടങങളിലോ, വിളവിന്റെ ഗുണനിലവാരത്തിന്റെ വ്യത്യസ്‌തത അനുസരിച്ച് വേര്‍തിരിക്കുന്നതിന് സഹായിക്കും. വിളവിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള ഡേറ്റകള്‍ രേഖപ്പെടുത്തി വയ്‌ക്കുന്നതുമൂലം വിപണി നിയന്ത്രണത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുവാന്‍ കാഴിയും എങ്ങനെയെന്നാല്‍ വിളവിന്റെ ഗുണമേന്മ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലായിരിക്കുമ്പോള്‍ വിപണിയിലെത്തിക്കാന്‍ കഴിയുന്നത് വിതരണത്തെ വന്‍തോതില്‍ സഹായിക്കും. അതുപോലെതന്നെ വെള്ളരിക്കയുടെ കടുകടുപ്പ് അല്ലെങ്കില്‍ ശതാവരിയുടെ മൃദുത്വം എന്നിങ്ങനെ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം മനസ്സിലാക്കാന്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ ഏതെന്നു കണ്ടെത്തുകയും, അവ വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. തുടര്‍ന്നുള്ള പ്രോസംസിംഗിനായി വിളവുകള്‍ തരം തിരിക്കേണ്ടതുണ്ട്. ഗുണനിലവാരത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ രേഖപ്പെടുത്തുന്നതിനോട് ഒരു ജൈവവിരലടയാളം ഭാവിയില്‍ ഉല്‍പ്പന്നങ്ങളെ വേര്‍തിരിച്ചിയുവാന്‍ സാധിച്ചേക്കും. പ്രോസസിംഗിനു ശേഷവും പ്രോഡക്‌ട് ഓറിയന്റ്‌ഡ് ട്രോസബിലിറ്റി ഉണ്ടായിരിക്കും. പുതിയ സെന്‍സറുകള്‍, സെന്‍സറുകള്‍ ഘടിപ്പിച്ച അതിവേഗ വിശ്ലേഷണ പാടവമുള്ള മറ്റുപകരണങ്ങള്‍ എന്നിവയുടെ എല്ലാം വ്യാപക പ്രയോഗം, ഉല്‍പ്പാദന പ്രക്രിയയുടെ ഏതു ഘട്ടത്തിലും ഗുണനിലവാരം വിലയിരുത്തുന്നതിന് സഹായിക്കുന്നു.
https://www.facebook.com/Malayalivartha