ഔഷധഗുണമേറിയ തുളസി
തുളസിച്ചെടിയുളളത് വീടിന് ഐശ്വര്യമാണ്. പണ്ടുകാലത്തുളളവര്‍ ഇതു പറഞ്ഞിരുന്നത് വെറുതെയല്ല. നിരവധി അസുഖങ്ങള്‍ക്കും വിഷബാധയില്‍ നിന്നു മോചനത്തിനും തുളസി സഹായകമാണ്. കൃഷ്ണതുളസി വളരെ മുമ്പുതന്നെ വീടുകളില്‍ വളര്‍ത്തിയിരുന്നു.
ജലദോഷം, കഫം,കുട്ടികളിലെ വയറുവേദന, തുമ്മല്‍ എന്നിവ ശമിപ്പിക്കാന്‍ തുളസി ഉപയോഗിക്കുന്നു. ഇലയുടെ നീര് ദിവസേന കഴിച്ചാല്‍ കുട്ടികളുടെ വയര്‍ സംബന്ധമായ അസുഖം മാറും.
കുടലിലെ വ്രണങ്ങള്‍ ശമിപ്പിക്കുന്നതാണ് തുളസി. തേനീച്ച, പഴുതാര എന്നിവ കുത്തിയാലുണ്ടാകുന്ന വ്രണം മാറാന്‍ നല്ലതാണ്. തേനീച്ച, പഴുതാര എന്നിവ കുത്തിയാലുണ്ടാകുന്ന നീര് ശമിക്കാന്‍ കൃഷ്ണതുളസിയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചു പുരട്ടിയാല്‍ മതി. ഫലത്തില്‍ അണുനാശിനിയായും ആന്റി ഓക്‌സിഡന്റ് ആയും തുളസി ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha