പുതിന ഇലയും മല്ലി ഇലയും കൃഷി ചെയ്യാം
പുതിന ഇലയും മല്ലി ഇലയും നമ്മുടെ നിത്യഭക്ഷ്യവസ്തുക്കളില്‍ ഒരിനമായി മാറിക്കൊണ്ടിരിക്കുകയാണ്. കറിക്ക് രുചികൂട്ടാനാണ് നാം ഇവ ഉപയോഗിക്കുന്നതെങ്കിലും രണ്ടിനും വലിയ ഔഷധ പ്രാധാന്യവുമുണ്ട്. ഉദരസംബന്ധമായ ഏതു രോഗത്തിനും പുതിന ഔഷധമാണ്. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ മാറ്റും. കൂടാതെ കരള്‍, വൃക്ക, മൂത്രസഞ്ചിയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്ക് സഹായിക്കും. മുഖക്കുരു മാറ്റാന്‍ പുതിന നീര് രാത്രി പുരട്ടി ഉറങ്ങിയാല്‍ മതി. ഭക്ഷ്യവസ്തുക്കളില്‍ പുതിന ഇല ചേര്‍ക്കുക, ചമ്മന്തിയായി കഴിക്കുക, സൂപ്പ്, സോസ് എന്നിവയാക്കി കഴിക്കുക, നീരെടുത്ത് ഒന്നോ രണ്ടോ സ്പൂണ്‍ കഴിക്കുക.
പുതിന നമുക്ക് മാര്‍ക്കറ്റില്‍നിന്നാണ് കിട്ടാറുള്ളത്. കേരളത്തില്‍ കൃഷി ഇല്ല എന്നുതന്നെ പറയാം. ചൂടും, ആര്‍ദ്രതയും കൂടുന്ന കാലാവസ്ഥയില്‍ ഇത് ഉണങ്ങാറുണ്ട്. എന്നാല്‍ സ്വന്തം വീട്ടാവശ്യത്തിന് പുതിന ഇല ഓരോ വീട്ടിലും ഉണ്ടാക്കാം. അല്‍പ്പം ശ്രദ്ധകൊടുക്കണമെന്നു മാത്രം. കൃഷിരീതി പടര്‍ന്നുവളരുന്ന സ്വഭാവമാണ് പുതിനയ്ക്കുള്ളത്. വിത്തുവഴിയല്ല, മറിച്ച് \'റണ്ണര്‍ ഷൂട്ട്\' വേരോടെ മുറിച്ച് കഷണങ്ങളാക്കി നടാം. കടയില്‍നിന്നു വാങ്ങുന്ന പുതിന തണ്ടുകളും നടാനായി ഉപയോഗിക്കാം.
മണ്ണ് ചെറിയ കൂനയാക്കി (1 മീറ്റര്‍ വലുപ്പമുള്ള തടം) അതില്‍ റണ്ണര്‍ ഷൂട്ട് നടാം. നടീല്‍ അകലം 45 ഃ 60 സെ. മീറ്റര്‍ ആവാം. മണ്ണില്‍ ജൈവവളം ചേര്‍ക്കുക. ഭാഗികമായി തണലും, മിതമായ ജലസേചനവും വേണം. രണ്ടുമാസം കഴിയുമ്പോഴേക്കും പടര്‍ന്നുവളരും. ആവശ്യാനുസരണം ഇലയും തണ്ടും മുറിച്ചെടുക്കാം. പുതിനയിലെ സുഗന്ധംപരത്തുന്നത് ഇലയിലും തണ്ടിലും അടങ്ങിയ കാര്‍വോണ്‍, മെന്തൊള്‍, ലിനലൂള്‍ തുടങ്ങിയ രാസഘടകങ്ങളാണ്.
കൊത്തമല്ലി ഇലനമ്മുടെ നിത്യാഹാരത്തില്‍ മല്ലിയുടെ സാന്നിധ്യം മുമ്പന്തിയിലാണ്. മനുഷ്യന്‍ ആദ്യം ഉപയോഗിച്ച വ്യഞ്ജനമാണത്രെ മല്ലി. ഇല, തണ്ട്, കായ എല്ലാം സുഗന്ധമുള്ള ആഹാരവസ്തുക്കളാണ്. ഉദരരോഗസംഹാരിയാണ് മല്ലി. ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ മല്ലിയില നീര് തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കും. ആസ്ത്മഅലര്‍ജി, ഓര്‍മക്കുറവ് എന്നിവ ഇല്ലാതാക്കാനും മല്ലിയില ഔഷധമാണ്. വൃക്കയുടെ പ്രവര്‍ത്തനം സുഗമമാക്കാനും മല്ലിയില സഹായിക്കും. നമുക്ക് എളുപ്പം വളര്‍ത്തിയെടുക്കാവുന്ന മല്ലിയിലപോലും നാം വിലയ്ക്കു വാങ്ങുകയാണ്. നെയ് ചോര്‍, ബിരിയാണി, ചട്ട്ണി, മസാലദോശ, സാമ്പാര്‍, രസം എന്നിവയ്‌ക്കെല്ലാം മല്ലിയില രുചിപകരും.
വിത്ത് ഉപയോഗിച്ചാണ് കൃഷി. കാര്‍ഷിക സര്‍വകലാശാലവഴി മികച്ച വിത്തു കിട്ടും. എന്നാല്‍ ഇതൊന്നുമല്ലാതെ കടയില്‍നിന്ന്‌നല്ല ഗുണമേന്മതോന്നുന്ന പഴക്കമില്ലാത്ത മല്ലി വാങ്ങി കൃഷിചെയ്യാം. പാകുംമുമ്പേ കൈകൊണ്ട് തിരുമ്മി രണ്ടായി പിളര്‍ക്കണം. മണ്ണ് മണല്‍ ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതത്തില്‍ കൃഷിചെയ്യാം. ചെറിയ തറയെടുത്ത് അതിലും ചെടിച്ചട്ടി, പോളിത്തിന്‍ സഞ്ചി, ചിരട്ടയില്‍പ്പോലും വിത്തിട്ട് മുളപ്പിച്ചെടുക്കാം. പാകിയാല്‍ 10-12 ദിവസത്തിനകം മുളയ്ക്കും. മുള വരുംവരെ നേരിയ നന കൊടുക്കണം. പിന്നീട് 20-25 ദിവസത്തിനുശേഷം ആദ്യ വിളവെടുക്കാം. രണ്ടോ മൂന്നോ തവണ വിളവെടുക്കാനാകും. മണ്ണിന് നല്ല നീര്‍വാര്‍ച്ചയും എന്നാല്‍ സ്ഥായിയായ ഈര്‍പ്പവും ഉണ്ടാവണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha