പോഷകസമൃദ്ധവും രൂചിപ്രദവുമായ മുട്ടിപ്പഴം
കാട്ടിലെ മരങ്ങള്‍ക്കിടയില്‍ വളരും മൂട്ടി എന്ന മുട്ടില്‍ പഴം വിളയും മരം തന്നെ. മുട്ടി മരമെന്ന പേരുതന്നെ മൂട് വരെ കായ് നിറച്ച് ആരെയും വല്ലാതെ ആകര്‍ഷിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട്് വന്നതാണെന്ന് കരുതാം.
കാട് എന്ന അവസ്ഥയില്‍ കാലാവസ്ഥയ്‌ക്കൊപ്പിച്ച് വളര്‍ന്ന് ചക്കയും മാങ്ങയും പഴം വിളമ്പുന്ന കാലത്തുതന്നെ വരവറിയിച്ച് മരംനിറയ്ക്കുന്ന പഴമാണ് മൂട്ടി എന്ന മുട്ടിയ്ക്ക. ്. പാലോട്, കല്ലാര്‍ വനാന്തരങ്ങളിലും, കുളത്തൂപ്പുഴ, കുറ്റാലം പ്രദേശങ്ങളിലുമെല്ലാം ഇവ സുലഭമായി കാണുന്നു. വിത്തുപയോഗിച്ചാണ് ഇവയുടെ പ്രജനനം. ചുവന്ന് തടിച്ച കട്ടിയുള്ള പുറന്തോടിനുള്ളില്‍ പ്രകൃതി നിറച്ചു വച്ചിരിക്കുന്ന കട്ടിയുള്ള വെള്ള പള്‍പ്പ് നുണഞ്ഞ് അരിതുപ്പിയാല്‍ പുളിപ്പ് കലര്‍ന്ന ഒരാസ്വാദ്യ രുചി നമ്മുടെ നാവില്‍ നിറയും, കാനന കുളിര്‍മയും ലഭിക്കും. നന്നായി പാകമായ മുട്ടിയ്ക്കാ എത്ര കഴിച്ചാലും മതിവരില്ല, കൊതി തീരില്ല.
കൊമ്പിലല്ല കായുണ്ടാകുന്നത്. തായ്ത്തടിയില്‍ തന്നെ. മണ്ണുപറ്റി കായ് തുടങ്ങും. മരമുകള്‍വരെ കാണാം അത് പറ്റിപ്പിടിച്ച് കൂലകുലയായി കിടക്കുന്നത്. കൈയെത്തിയും പറിക്കാം. എന്നാല്‍ കയറിയും പറിക്കാനുണ്ടാകും. തടിയിലെ മൂട്ടില്‍ നിന്ന് താര്‌പൊട്ടും. പൂവ് ഇരു ബ്രൗണ്‍ നിറമാണ്. മുന്തിരി പിടിച്ചിരിക്കുന്നതുപോലെയാണ് ഗോട്ടിക്കു മപ്പുറം ഉരുളന്‍ വലിപ്പമുള്ള മൂട്ടിയ്ക്ക. പൂവ് കായായി താരില്‍ മുന്തിരിങ്ങയേക്കാള്‍ ഉരുണ്ട് തടിച്ച് കുലകുലയായി കാണുന്നു. ഒരു താരില്‍ പത്ത്- ഇരുപത് കായ്കള്‍ വരെ കാണാം. ആദ്യം ഇളം ചുവപ്പ്, അത് ഇരുണ്ട് തൊലിയുടെ പരുപരുപ്പ് മാറുന്നതോടെ മൂട്ടിക്കായ് പഴമാകും. കറുത്തു പോയാല്‍ അഴുകിത്തുടങ്ങും. മണമെന്നൊന്നില്ല. തൊലിഞെക്കിപ്പൊട്ടിച്ചു വേണം വെള്ള ഉള്ളറകള്‍ക്കുള്ളിലൊതുങ്ങും രണ്ടു മൂന്ന് പള്‍പ്പ് നണഞ്ഞ് വിത്തുകളയാന്‍. ആദ്യം പുളി, പിന്നെ മധുരം..പഴത്തിന്റെ പാകംപോലിരിക്കും പുളിയുടെയും മധുരത്തിന്റെയും മിശ്രണം. ഈ പുളിമധുരം ഏറെ ഇഷ്ടപ്പെടുന്നവരാണ് കാട്ടിലെ കരടിയും, കാട്ടാനയും, മുള്ളന്‍പന്നിയും, മലയണ്ണാനും, കുരങ്ങനുമെല്ലാം...മൂട്ടിക്കാലമായാല്‍ കാട്ടിലെ മരച്ചുവട്ടില്‍ കരടിക്കൂട്ടം കാണും. ഇവയില്ലാത്ത തക്കം നോക്കി ആദിവാസികള്‍ പഴം പറിച്ചു നുണയും.
ഇന്നീ മരത്തിന്റെ സ്ഥാനം കാട്ടില്‍ മാത്രമല്ല. വിത്തിട്ട് മുളപ്പിച്ച് പാലോട്, നന്ദിയോട്, വിതുര, കുറ്റിച്ചല്‍ മലയോര സമീപ പ്രദേശങ്ങളിലും അങ്ങിങ്ങ് ഈ മരം വളര്‍ന്ന് പൂവിട്ട് കായാകുന്നുണ്ട്്. ഒരായിരം താര് വരും, ഓരോ താരിലും പത്തുവീതം ശരാശരി കായ്കള്‍ കൂട്ടിയാല്‍ ഒരു പതിനായിരം കായ്കള്‍ വരും. ഒരു കിലോ കാട്ടുമുട്ടിക്ക് 150 രൂപ വരെ വില ലഭിക്കുന്നു. അപ്പോള്‍ നാട്ടിലെ മുട്ടിക്കോ മോഹവിലതന്നെ കിട്ടും. മുട്ടിയ്ക്കായുടെ തോടിനുള്ളിലെ പഴം നുണയുന്നതോടൊപ്പം പുറന്തോട് കാന്താരിയും കൂട്ടി അച്ചാറിടാനും നല്ലതാണ്.
മുട്ടിയ്ക്ക വെറും ഒരു പഴമല്ല അതൊരു പഴക്കൂട്ടമാണ്. മറ്റു പഴങ്ങളെപോലെ തന്നെ പോഷകസമൃദ്ധവും രുചിദായകവുമാണ്. കാഴ്ചയിലോ കൗതുകം രുചി യിലോ കെങ്കേമവും. നാടിന് മെരുങ്ങിയ ഈ കാട്ടുപഴത്തിന്റെ തൈകള്‍ ഉത്പാദിപ്പിച്ച് നന്ദിയോടിന് ലഭ്യമായ ഉഷ്ണമേഖലാ പശ്ചാത്തലം കൂടി പ്രയോജനപ്പെടുത്തി വീട്ടിനൊരു മൂട്ടിയും പഴസമൃദ്ധിയും സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണിവിടത്തുകാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha