ഓണ്‍ലൈന്‍ വഴി പശുകച്ചവടവും
ക്ഷീരോത്പാദനമേഖലയില്‍ മികച്ചയിനം പശുക്കളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നു. ഇടനിലക്കാരുമായുള്ള കച്ചവടത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനും കൂടുതല്‍ ഉത്പാദന ക്ഷമതയുള്ള പശുക്കളെ ലഭ്യമാക്കുന്നതിനുമായാണ് മലബാര്‍ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ച് ഇന്റര്‍നെറ്റ് വഴി പശുവ്യാപാരം നടത്താനുള്ള തീരുമാനം.
ഇതിന്റെ ഭാഗമായി മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ സര്‍ക്കാരിന്റെ അനുമതിയോടെ മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ മുഖേന \'വെബ് ബേസ്ഡ് ട്രാന്‍സാക്ഷന്‍ ഇന്‍ ഡെയറി അനിമല്‍സ്\' എന്ന പദ്ധതി നടപ്പാക്കുന്നത്.
മലബാര്‍മേഖലയിലെ ആറ് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇതുവഴി സാധിക്കും. പശുവിന്റെ വിവരങ്ങളും രജിസ്‌ട്രേഷന്‍ ഫീസായി 300രൂപയും ഉള്‍പ്പെടെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ രജിസ്റ്റര്‍ചെയ്യുന്ന മലബാര്‍ മേഖലയിലെ പശുക്കളുടെയും കര്‍ഷകരുടെയും പൂര്‍ണവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ലഭ്യമാക്കും. രജിസ്റ്റര്‍ചെയ്യുന്നതിനും വില്പന നടത്തുന്നതിനും സഹായിക്കുന്ന ക്ഷീരസംഘം സെക്രട്ടറിമാര്‍/വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ക്ക് വില്പന നടത്തുന്ന ഓരോ പശുവിനും 200രൂപ വീതം പ്രതിഫലം നല്‍കും. ഇപ്രകാരം രജിസ്‌ട്രേഷന്‍ വില്പന, പ്രതിഫല വിതരണം തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ചെയ്യുന്നതിന് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പദ്ധതിക്ക് മുന്നോടിയായി പ്രാഥമിക ക്ഷീരസംഘങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ അപ്‌ഡേറ്റ്‌ചെയ്ത് തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha