പച്ചക്കറിത്തോട്ടങ്ങളില്‍ മാത്രം കൃഷിചെയ്തുണ്ടാക്കാവുന്ന നിത്യവഴുതന
നമ്മുടെ വീട്ടിലെ പച്ചക്കറിത്തോട്ടങ്ങളില്‍ മാത്രം കൃഷിചെയ്തുണ്ടാക്കാവുന്ന ഒരു പച്ചക്കറി വിളയാണ് നിത്യവഴുതന. വിളവെടുത്ത് മണിക്കൂറുകള്‍ക്കകം പാകം ചെയ്യണം എന്നതിനാല്‍ വിപണിയില്‍ നിത്യവഴുതന വിപണനത്തിനായി എത്താറില്ല. ഗ്രാമ്പുവിന്റെ ആകൃതിയുള്ള നിത്യവഴുതനയ്ക്ക് ആകൃതിയില്‍ മാത്രമാണ് ഗ്രാമ്പുവുമായി സാമ്യമുള്ളത്. രുചിയും ഗുണങ്ങളുമെല്ലാം പച്ചക്കറിയുടേതാണ്. പ്രത്യേകിച്ചും പാലൂട്ടുന്ന അമ്മമാരില്‍ പാലിന്റെ അളവ് കൂട്ടുന്നതിനായി നിത്യവഴുതന തോരനുണ്ടാക്കി കഴിക്കുന്നത് പഴയകാലങ്ങളില്‍ ശീലമായിരുന്നു. എന്നാല്‍ ഇന്നത് കേട്ടറിവ് മാത്രമാണ്. അതിനാല്‍ ഓരോ വീട്ടിലും ഒരു നിത്യവഴുതന ചെടിയെങ്കിലും ഉണ്ടാകുന്നത് നല്ലതായിരിക്കും. സാധാരണ പയര്‍ചെടി കൃഷിചെയ്യുന്നതുപോലെതന്നെ നിത്യവഴുതനയും വളര്‍ത്താവുന്നതാണ്.
വളര്‍ന്നുവരുന്നതിനനുസരിച്ച് പന്തലിട്ടുകൊടുക്കണം. ഏപ്രില്‍മേയ്, സെപ്റ്റംബര്‍ഓക്‌ടോബര്‍ എന്നീ മാസങ്ങള്‍ നടീലിന് അനുയോജ്യമാണ്. 4550 ദിവസത്തിനുള്ളില്‍ പൂവിട്ടുതുടങ്ങുന്ന നിത്യവഴുതന രണ്ടാഴ്ചയ്ക്കകം പാകമാകും. മൂപ്പ് കൂടിയാല്‍ നിത്യവഴുതനയ്ക്ക് ഒരല്പം കടുത്തരുചി ഉണ്ടാകാറുണ്ട്. അതിനാല്‍ ഉളം പ്രായത്തില്‍തന്നെ വിളവെടുക്കണം. രോഗകീടങ്ങള്‍ താരതമ്യേന കുറവാണ്. നിത്യവഴുതനയുടെ വിത്ത് ഇവ കൃഷിചെയ്യുന്ന കര്‍ഷകരില്‍ നിന്നു ശേഖരിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha