ഇന്ത്യന്‍ കര്‍ഷകര്‍ അരിയും ഗോതമ്പും കൃഷിചെയ്യാന്‍ ഇഷ്‌ടപ്പെടുന്നതെന്തുകൊണ്ട് ?
ഇന്ത്യയില്‍, കൃഷിഭൂമിയുടെ വിസ്‌തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 70% ത്തോളം ഭാഗത്തും അരിയും ഗോതമ്പുമാണ് കൃഷിചെയ്യുന്നത്. എന്നാല്‍ വിളവില്‍ നിന്നു ലഭിക്കുന്ന വരുമാനത്തെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ 25% മാത്രമാണ് ഇവയില്‍ നിന്നു ലഭിക്കുന്നത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇന്ത്യയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അരിയുടെയും ഗോതമ്പിന്റേയും ഉപഭോഗം 1-2% വരെ ഓരോ വര്‍ഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്. അതേ സമയം ഫലങ്ങള്‍ക്കും പച്ചക്കറിക്കുമുള്ള ആവശ്യം 2-3%വരെ വര്‍ദ്ധിച്ചുവരുകയാണത്രേ. എന്നിട്ടും ഗോതമ്പ്, അരി എന്നിവയ്‌ക്കുള്ള കൃഷിയിടങ്ങളുടെ വിസ്‌തീര്‍ണ്ണത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒരു കുറവും വന്നിട്ടില്ല. എന്താണ് ഇതിന്റെ കാരണമെന്നു അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇപ്രകാരമാണ്.
അരിയ്‌ക്കും ഗോതമ്പിനുമൊക്കെയാണ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്. ഫലങ്ങല്‍, പച്ചക്കറികള്‍ എന്നിവയ്‌ക്ക് ബാധകമല്ല എന്നുള്ളത് കര്‍ഷകരെ പിന്തിരിപ്പിക്കുന്ന ഒരു വസ്‌തുതയാണ്. ധാന്യവര്‍ഗ്ഗങ്ങള്‍, ഫലങ്ങള്‍, പച്ചക്കറികള്‍ എന്നിവയെ കാലാവസ്ഥ വ്യതിയാനങ്ങള്‍ സാരമായി ബാധിയ്‌ക്കുമെന്നതും കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. പഴം, മലക്കറികള്‍ എന്നിവയ്‌ക്ക് ധാരാളം ശ്രദ്ധയും പരിചരണവും വേണ്ടപ്പോള്‍ , അരിയ്‌ക്കും ഗോതമ്പിനും അതിന്റെ ആവശ്യമില്ല എന്നത് ഇതിന്റെ കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്ന ഒരു കാര്യമാണ്. തന്നെയുമല്ല കൂടുതല്‍ സമയത്തേയ്‌ക്ക് ഒരു വിളവിന്റെ പരിചരണത്തിനുമാത്രമായി കര്‍ഷകരെ ഉപയോഗപ്പെടുത്തുമ്പോള്‍, മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ക്കായി അവരെ പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരുന്നതും കര്‍ഷകരെ നിരുത്സാഹപ്പെടുത്തുന്നുണ്ട്.
ഇന്ത്യയില്‍ ആകെയുള്ളത് 5400 കോള്‍ഡ് സ്റ്റോറേജുകളാണ്. രാജ്യവ്യാപകമായി ആവശ്യമുള്ളതിന്റെ അടുത്തെങ്ങുമെത്തുന്നില്ല ആ സംഖ്യ . തന്മൂലം അപ്പോഴുള്ള വിപണി വിലയ്‌ക്കുതന്നെ ഫലം, പച്ചക്കറികള്‍ വില്‍ക്കുകയല്ലാതെ, വില മെച്ചപ്പെടുന്നതു വരെ സൂക്ഷിച്ചു വയ്‌ക്കാന്‍ കര്‍ഷകര്‍ക്കു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍, ദീര്‍ഘനാളത്തേയ്‌ക്കു കരുതിവയ്‌ക്കേണ്ടിവന്നാലും ഇത്തരം സൗകര്യങ്ങളുടെ ആവശ്യമില്ലാത്ത ഗോതമ്പ്, അരി തുടങ്ങിയവയുടെ കൃഷി തുടരുവാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അതുപോലെ തന്നെ വിലയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ അടിയ്‌ക്കടി അനുഭവപ്പെടുന്നതും ഫലം - പച്ചക്കറികള്‍ക്കാണ്. മറ്റൊരു കൗതുകകരമായ വസ്‌തുത, കര്‍ഷകര്‍ ധാന്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നത് ഒരു സ്ഥിരനിക്ഷേപം എന്ന രീതിയിലാണത്രേ. ധനത്തിന് ആവശ്യം വരുമ്പോള്‍ എടുത്ത് വില്‍ക്കാമല്ലോ? വളരെ രസകരമായ മറ്റൊരു കാര്യം കര്‍ഷകര്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്. മാര്‍ക്കറ്റിലേക്ക് ഒരു ലോറി നിറയെ ധാന്യങ്ങളുമായി ചെല്ലുന്ന, കൃഷിയിടത്തിന്റെ ഉടമയായ കര്‍ഷകന് , കിട്ടുന്ന ആദരവ്, പച്ചക്കറികളുടെ ഒപ്പം മാര്‍ക്കറ്റിലെത്തുന്ന കര്‍ഷകന് ലഭിക്കില്ലത്രേ. എന്താണ് കൃഷി ചെയ്യേണ്ടത് എന്നുള്ള തീരുമാനത്തെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങളില്‍ ഇതും ഉള്‍പ്പെടും !
https://www.facebook.com/Malayalivartha