ഒരു വാഴയില്‍ നിന്ന് രണ്ട് കുലകള്‍
ഒരു വാഴയില്‍ നിന്നു രണ്ട് കുലകള്‍. ഐ.എസ്.ആര്‍.ഒയില്‍നിന്നു വിരമിച്ച ശാസ്ത്രജ്ഞന്‍ തിരുവനന്തപുരം കട്ടച്ചകോണം കെ.സി. രാജന്‍ നാടാരാണു മൂസ ഡബിള്‍(മഹോയി) വാഴകളെ കേരളത്തിനു പരിചയപ്പെടുത്തുന്നത്.
ഫ്‌ളോറിഡയില്‍നിന്നുള്ള ഒരു പ്രസിദ്ധീകരത്തില്‍ കണ്ട വാര്‍ത്തയാണ് അദ്ദേഹത്തെ പുതിയ ഇനം വാഴക്കൃഷിയിലേക്കു നയിച്ചത്.
ചില സന്ദര്‍ഭങ്ങളില്‍ മൂന്ന് കുലകള്‍ വരെ മഹോയി വാഴകളില്‍ വിളയും. ഉയരം കുറഞ്ഞ തരം ഇനമാണിത്. മഹോയി എന്ന ഹവായന്‍ വാക്കിന്റെ അര്‍ഥം \'ഇരട്ട\' എന്നാണ്. കുള്ളന്‍ ഇനത്തില്‍പ്പെട്ട ഈ വാഴ അഞ്ചുമുതല്‍ ഏഴ് അടിവരെ ഉയരം ഉള്ളവയാണ്. രോഗങ്ങളെയും കാറ്റിനെയും ചെറുക്കും.
ഉയരം കുറഞ്ഞതിനാല്‍ ഈ ഇനത്തെ വളരെ ഏളുപ്പതില്‍ വളര്‍ത്താന്‍ കഴിയും.
വാഴ നടുന്നതിന് മുമ്പായി മൂലകാണ്ഡം സുഡോമോനാസ് ലായനിയിലും ചെളിയിലും മുക്കി ഉണക്കണം. കുഴിയുടെ മധ്യത്തിലായി മണ്ണില്‍ നിന്ന് അഞ്ച് സെന്റീ മിറ്റര്‍ ഉയരത്തില്‍ വേണം വാഴ നടാന്‍. 2.41.8 മീറ്റര്‍ അകലത്തിലാണ് വാഴകള്‍ നടേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha