ഉയരം കുറഞ്ഞ വാഴയിനം
തിരുച്ചിറപ്പള്ളിയിലെ \'നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന\' ഉയരം കുറഞ്ഞ പുതിയൊരു വാഴയിനം പുറത്തിറക്കി.
കര്‍പ്പൂരവള്ളി എന്നയിനത്തിന് സമാനമായ ഈ ഇനത്തെ കൃഷിയിട നിരീക്ഷണത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ സ്വഭാവ വിശേഷങ്ങള്‍ പഠനവിധേയമാക്കി. \'എന്‍.ആര്‍.സി.ബി. സെലക്ഷന്‍ 10\' എന്നുപേരിട്ട ഈയിനത്തിന് 2.3 മുതല്‍ 2.6 മീറ്ററാണ് ഉയരം. 12 മുതല്‍ 13 പടലകളും ഒരു പടലയില്‍ ശരാശരി 16 വാഴകളുമുള്ള ഇതിന്റെ കുലകള്‍ക്ക് 18 മുതല്‍ 20 കിലോഗ്രാം ഭാരമുണ്ടാകും.
367 ദിവസംകൊണ്ട് വിളവെടുപ്പ് പാകമാകുന്ന ഇനമാണിത്. ഇടയകലം കുറച്ച് കന്നുകള്‍ നിശ്ചിതസ്ഥലത്ത് കൂടുതലെണ്ണം നടാമെന്ന സവിശേഷതയും \'സെലക്ഷന്‍ 10\'നുണ്ട്. 0431 2618106 എന്ന ഫോണ്‍ നമ്പറില്‍ ഇതുസംബന്ധിച്ച അധികവിവരങ്ങള്‍ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha