ഔഷധഗുണമുള്ള മധുരച്ചീര
നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇലക്കറിവിളയാണ് മധുരച്ചീര. സൗറോപസ് ആന്‍ഡ്രോഗൈനസ് എന്ന ശാസ്ത്രീയനാമമുള്ള ഇത് ഇന്ത്യയും ബര്‍മയും ഉള്‍പ്പെടുന്ന ഭൂപ്രദേശത്താണ് ജന്മംകൊണ്ടത്. മധുരച്ചീര, ചെക്കുര്‍മാനിസ്, ബ്ലോക്ക് ചീര, മൈസൂര്‍ ചീര, സിങ്കപ്പുര്‍ സീര, പ്രമേഹച്ചീര എന്നിങ്ങനെ ഇത് പല പേരുകളില്‍ അറിയപ്പെടുന്നു.
ചെടിയുടെ തണ്ട് പച്ചനിറത്തില്‍ കാണപ്പെടുന്നു. ഇലയുടെ മധ്യഭാഗത്ത് വെള്ളനിറത്തില്‍ നേരിയ വരകാണാം. വെള്ളനിറത്തില്‍ നേരിയ ചുവപ്പു കലര്‍ന്ന പൂക്കളും ഇതേ നിറത്തിലുള്ള കായ്കളും ഇവയുടെ പ്രത്യേകതയാണ്. കായ്കള്‍ക്കുള്ളില്‍ 45 വിത്തുകളുണ്ടാകും.
ഏകദേശം 2.53 മീറ്റര്‍ ഉയരത്തില്‍ വളരുന്നതിനാല്‍ അതിരുകളില്‍ വേലിയായി വളര്‍ത്താം. വീട്ടുമുറ്റത്താണെങ്കില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെട്ടിനിര്‍ത്തിയാല്‍ കാഴ്ചയ്ക്ക് മനോഹരമായിരിക്കും. മധുരച്ചീര പോഷകഗുണത്തിലും മുന്പനാണ്. 100ഗ്രാം മധുരച്ചീരയില്‍ ശരാശരി 11.6 ഗ്രാം അന്നജം, 6.8 ഗ്രാം പ്രോട്ടീന്‍, 3.2 ഗ്രാം കൊഴുപ്പ്, 9,510 യൂണിറ്റ് വിറ്റാമിന്‍ സി, 570 മി.ഗ്രാം കാത്സ്യം, 200 മി.ഗ്രാം ഫോസ്ഫറസ്, 28 മി.ഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഈ ചെടിയെ \'വൈറ്റമിന്‍ ആന്‍ഡ് മള്‍ട്ടി മിനറല്‍ പാക്ക്ഡ് ഇല\' യെന്നും വിളിക്കുന്നു. ഔഷധഗുണവും ഏറെയാണ്. മധുരച്ചീരയില, മാതളത്തിന്റെ വേര്, മുല്ലയുടെ ഇല എന്നിവ ചേര്‍ന്ന് ചതച്ചുണ്ടാക്കുന്ന നീര് നേത്രരോഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.
ഇളംമൂപ്പെത്തിയ കമ്പുകള്‍ 20 സെ.മീ. നീളത്തില്‍ മുറിച്ചെടുത്താല്‍ നടീല്‍ വസ്തു തയ്യാറായി. ഏകദേശം ഒരടി ആഴത്തില്‍ കാലിവളം മണ്ണില്‍ കലര്‍ത്തിവേണം കമ്പുകള്‍ നടാന്‍. നട്ട് മൂന്നുമാസം മുതല്‍ വിളവെടുക്കാം. അധികം പരിചരണം ആവശ്യമില്ല. വേനല്‍ക്കാലത്ത് നനച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha