ടെറസില്‍ വളര്‍ത്താന്‍ കുറ്റിവാളരിപ്പയര്‍
പോഷകസമൃദ്ധമായ പയറിനങ്ങളില്‍പ്പെടുന്ന വാളരിപ്പയറിന്റെ ചെറിയ ഇനമായ കുറ്റിവാളരിപ്പയര്‍ ടെറസിലും മുറ്റവരമ്പിലും വളര്‍ത്താന്‍പറ്റിയ ഇനമാണ്. ചാക്കിലോ ഗ്രോബാഗിലോ വളര്‍ത്താവുന്ന ഈയിനം എല്ലാകാലത്തും കായ തരുന്നു എന്ന പ്രത്യേകതയുമുണ്ട്. സാധാരണ വാളരിപ്പയര്‍ വലിയമരത്തില്‍ കയറുന്നതുമൂലം കായകള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇതിനില്ല. വേനല്‍ക്കാലത്ത് ഉണങ്ങിനശിച്ചുപോകുന്ന സ്വഭാവവുമില്ല.
പത്ത് സെന്റിമീറ്റര്‍വരെ മാത്രം വലിപ്പമുള്ള കായകള്‍ ഒരു കുലയില്‍ ഒന്നുമാത്രമേ കാണൂ. 25 ഗ്രാം വരെയാണ് കായയുടെ തൂക്കം.പാകിമുളപ്പിച്ച തൈകള്‍വേണം നടാന്‍. തണലില്‍ സ്ഥാപിച്ച കപ്പുകളില്‍ വിത്തുപാകി മുളപ്പിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് കൂടുതല്‍ കരുത്തോടെ വളരുന്നത്. മണ്ണില്‍ വളര്‍ത്തുമ്പോള്‍ രണ്ടടിവീതം നീളവും വീതിയും ഒരടി ആഴവുമുള്ള കുഴി തയ്യാറാക്കണം. അതില്‍ കരിയിലയും അടിവളവും നിറച്ച് രണ്ടാഴ്ചയ്ക്കുശേഷം തൈ നടാം. മണ്ണും മണലും ചാണകപ്പൊടിയോ കമ്പോസ്‌റ്റോ തുല്യ അനുപാതത്തിലും മിശ്രിതമാക്കി ചാക്കില്‍ നിറയ്ക്കാം. ഒരു ചാക്കില്‍ ഒന്നെന്ന തോതില്‍ തൈ വളര്‍ത്താം. ടെറസിലോ മുറ്റവരമ്പിലോ വരിവരിയായി ചാക്കുകള്‍ വെച്ച് വളര്‍ത്തിയാല്‍ അലങ്കാരമായും ആഹാരമായും ഒരേസമയം ഈ ചെടി ഉപകരിക്കും. നാരുകളും മാംസ്യവും ധാരാളമടങ്ങിയ ഈ പച്ചക്കറിയിനം തോരനും കറിയും തയ്യാറാക്കുന്നതിന് ഉചിതമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha