ഏഴഴകുമായി കറുത്ത പൂവ് എല്ലാപേര്‍ക്കും വിസ്മയകാഴ്ചയായി
ഏഴഴകുമായി തളിപ്പറമ്പില്‍ കറുത്ത പുഷ്പം വിടര്‍ന്നു. കൂവോട് എകെജി സ്‌റ്റേഡിയത്തിന് സമീപം സിന്ദൂരത്തില്‍ സി.കെ. അനിതയുടെ വീട്ടിലാണ് അപൂര്‍വ ഇനത്തില്‍പ്പെട്ട ബാറ്റ്ഫ്‌ലവര്‍ എന്നും മലയാളത്തില്‍ വവ്വാല്‍ പൂവ് എന്നും അറിയപ്പെടുന്ന കറുത്ത നിറത്തിലുള്ള പൂവ് വിടര്‍ന്നത്. ഒരാഴ്ച മുന്‍പ് വിടരാന്‍ തുടങ്ങിയ പൂവ് കഴിഞ്ഞ ദിവസമാണ് ഇതളുകള്‍ പൂര്‍ണമായും തുറന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഷ്പ പ്രദര്‍ശനങ്ങളിലൊന്നും ഇത്തരമൊരു ചെടി കാണാന്‍ സാധിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
ഒരു വര്‍ഷം മുന്‍പ് ചാലോടുള്ള ബന്ധുവീട്ടില്‍ നിന്നാണ് ഇവര്‍ക്ക് ചെടി ലഭിച്ചത്. വാഴയുടെ ഇലകള്‍പോലെ ഒരു അടിയോളം വലുപ്പമുളള ഇലകള്‍ക്കിടയില്‍ മണ്ണിനുള്ളിലെ കിഴങ്ങില്‍ നിന്നാണ് രണ്ട് അടിയോളം ഉയരത്തില്‍ പൂവിരിഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്നത്.ടെക്ക ചന്ദ്രിയേരി എന്ന ബോട്ടാണിക്കല്‍ നാമധേയത്തില്‍ അറിയപ്പെടുന്ന ഈ ചെടി കാച്ചില്‍ (കാവക്ക) ഇനത്തില്‍പ്പെട്ടതാണ്. ഇതിന്റെ കിഴങ്ങ് കരള്‍വീക്കം, അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനുള്ള മരുന്ന് അടങ്ങിയ ടെക്‌നിലിയോഡ് എന്ന സ്‌റ്റൈറോയിഡ് അടങ്ങിയതിനാലാണ് ഇതിന് ടെക്ക എന്ന പേര് വരാന്‍ കാരണം. തിരുവനന്തപുരം മേഖലകളില്‍ ഇത്തരം പൂക്കള്‍ ഉള്ളതായും പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha