സംസ്ഥാനത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ അഞ്ചുകോടിയുടെ പദ്ധതി
സംസ്ഥാനത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. കൊല്ലം ആസ്ഥാനമായ കേരള സ്‌റ്റേറ്റ് ഏജന്‍സി ഫോര്‍ എക്‌സ്പാന്‍ഷന്‍ ആന്‍ഡ് കാഷ്യൂ കള്‍ട്ടിവേഷന്‍ (കെ.എസ്.എ.സി.സി.) സമര്‍പ്പിച്ച പദ്ധതിക്കാണ് അംഗീകാരം.
കള്‍ട്ടിവേഷന്‍ ഓഫ് ഓര്‍ഗാനിക് കാഷ്യൂ ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് റോ നട്ട് ബാങ്ക് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് സംസ്‌കരിക്കുന്ന കശുവണ്ടിയുടെ 20 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വിദേശത്തുനിന്നുള്ള തോട്ടണ്ടിയുടെ ലഭ്യതക്കുറവുമൂലം സംസ്ഥാനത്ത് കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കം. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള ഗ്രാഫ്റ്റ് തൈകളാണ് പദ്ധതിയില്‍ സൗജന്യമായി വിതരണം ചെയ്യുന്നതെന്ന് കാഷ്യൂ സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞു.
അധികം ഉയരം വയ്ക്കാത്തതും മൂന്നാംവര്‍ഷംമുതല്‍ കായ്ഫലം നല്‍കുന്നതുമാണ് തൈകള്‍. ഏഴാംവര്‍ഷംമുതല്‍ ഇവ പൂര്‍ണമായി വിളവ് നല്‍കിത്തുടങ്ങും. ഒരേക്കറില്‍ 80 തൈകള്‍വരെ നടാനാവും. മൂന്നുവര്‍ഷത്തേക്ക് കൃഷി നിരീക്ഷിച്ച് തൈകള്‍ക്ക് 20 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കാനും പദ്ധതിയുണ്ട്്. പുതിയ കശുമാവിന്‍ തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ 2.1 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 1750 ഹെക്ടറില്‍ കൃഷി ചെയ്യുകയാണ് ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha