പച്ചക്കറി വിളകളിലെ കീടബാധ അകറ്റാന്‍ ഇലച്ചാറുകള്‍
മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമായ ഒട്ടേറെ സസ്യങ്ങള്‍ ഭൂമുഖത്തുണ്ട്. ഇവയില്‍ ചിലത് കാര്‍ഷിക വിളകള്‍ക്ക് നാശംവരുത്തുന്ന കീടങ്ങള്‍ക്കെതിരെ മനുഷ്യന് ദ്രോഹകരമല്ലാത്ത വിധത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. ഒപ്പം ദ്രോഹകരമല്ലാത്ത സസ്യങ്ങളും ഇങ്ങനെ ഉപയോഗിക്കാം. നമ്മുടെ പുരയിടത്തിലും വഴിയോരത്തുമായി കണ്ടുവരുന്ന സീമക്കൊന്ന, പപ്പായ, ഉമ്മം, എരിക്ക്, അരളി, നാറ്റപൂച്ചെടി, കര്‍പ്പൂരം, തുളസി, മഞ്ഞള്‍, ഇഞ്ചിപ്പുല്ല്, ആത്ത, കാന്താരി, കരിനൊച്ചി, ഔഷധസസ്യങ്ങളായ ആര്യവേപ്പ്, ആടലോടകം, കൂവളം, കറ്റാര്‍വാഴ, കായം, വയമ്പ്, പനികൂര്‍ക്ക, വെളുത്തുള്ളി തുടങ്ങിയ ഒട്ടേറെ സസ്യങ്ങളുടെ ഇലച്ചാറ് കീടങ്ങള്‍ക്ക് അരോചകവും പ്രത്യേക രുചിഭേദമുള്ളവയും രൂക്ഷഗന്ധം ഉള്ളവയുമാണ്. മനുഷ്യജീവനുതന്നെ ഹാനികരമായ അരളി, ഉമ്മം, എരിക്ക്, കാഞ്ഞിരം എന്നിവയും ഈ ഗണത്തില്‍ പ്പെടുന്നു.
വ്യത്യസ്ത സ്വഭാവമുള്ള നാലഞ്ചുതരം ഇലകള്‍ 500 ഗ്രാം ക്രമത്തില ചെറുതായി അരിഞ്ഞെടുത്ത് ചണച്ചാക്കിലോ, കോട്ടണ്‍തുണിയിലോ കിഴികെട്ടിവയ്ക്കുക. 500 ഗ്രാം പുതിയ പച്ചച്ചാണകം, 10 ഗ്രാം ഉണ്ടശര്‍ക്കര, 10 ഗ്രാം ഈസ്റ്റ് എന്നിവ, 10 ലിറ്റര്‍ വെള്ളത്തില്‍ ഒരു സിമന്റ് പാത്രത്തിലോ പ്ലാസ്റ്റിക് ബക്കറ്റിലോ ചേര്‍ത്ത് ലയിപ്പിക്കുക. ഈ ലായനിയിലേക്ക് ഇലക്കൂട്ടുകിഴി മുക്കിവച്ച് തണലത്ത് അടച്ചുവയ്ക്കുക. ദിവസവും രാവിലെയും വൈകിട്ടും 10 മിനിറ്റ് നന്നായി ഇളക്കണം. 2023 ദിവസമാകുമ്പോഴേക്കും മിശ്രിതത്തിന്റെ ദുര്‍ഗന്ധം തീരെ ഇല്ലാതാകും. ഈ സമയത്ത് കിഴി പിഴിഞ്ഞെടുത്ത്, ചണ്ടി തീരെ ഇല്ലാതെ അരിച്ചെടുത്ത് ചെടികളില്‍ തളിക്കാം. ഈ ലായനിയിലേക്ക് കുറച്ച് മഞ്ഞള്‍പ്പൊടി, വയമ്പു പൊടി, ആവണക്ക്കുരു പൊടി, കാന്താരി നീര് എന്നിവ കൂട്ടിച്ചേര്‍ത്ത് ഒരുദിവസംകൂടി കഴിഞ്ഞ് തളിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. പച്ചക്കറി വിളകളിലെ മിക്ക കീടങ്ങളെയും ഇതു വഴി അകറ്റാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha