കാര്‍ഷികോത്പാദനം കൂട്ടാന്‍ ജൈവകരിപ്പൊടി
വെണ്ണീര്‍, കരിപ്പൊടി എന്നിവ സാധാരണ കര്‍ഷകര്‍ കാര്‍ഷികോത്പാദനം കൂട്ടുന്നതിന് ഉപയോഗിച്ചിരുന്നതായി ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും ചരിത്രത്തില്‍ കാണാവുന്നതാണ്. വിളവെടുപ്പിനുശേഷം ഉപേക്ഷിക്കപ്പെടുന്ന കാര്‍ഷികാവശിഷ്ടങ്ങള്‍ ഓക്‌സിജന്റെ അഭാവത്തില്‍ കത്തിച്ച് കിട്ടുന്ന ജൈവകരിപ്പൊടി കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ വളരെയേറെ സഹായകമാണ്.
കരിപ്പൊടി ചേര്‍ത്താലുള്ള ഗുണങ്ങള്‍: 30 ശതമാനംമുതല്‍ 120 ശതമാനംവരെ ഉത്പാദനവര്‍ധന ലഭിക്കുന്നു. മണ്ണിലെ പോഷകമൂലകങ്ങളുടെ കൊടുക്കല്‍വാങ്ങല്‍ ക്ഷമത 50 ശതമാനംവരെ വര്‍ധിപ്പിക്കുന്നു. ഇത് സസ്യങ്ങള്‍ക്ക് ക്രമമായി ആഹാരലഭ്യത ഉറപ്പാക്കുന്നു.ഇത് ജലം സംഭരിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ കഴിവ് 18 ശതമാനംവരെ വര്‍ധിപ്പിക്കുന്നു.
അമഌകൂടിയ മണ്ണിന്റെ പി.എച്ച്. കൂട്ടി സൂക്ഷ്മാണുക്കളായ ബാക്ടീരിയകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പോഷകവസ്തുക്കളെ പിടിച്ചുനിര്‍ത്തുകയും വെള്ളത്തിന്റെ ഒഴുക്കില്‍ അവ നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാവുന്നതാണ്.
സൂക്ഷ്മാണുക്കളുടെയും മൈക്കോ റൈസ എന്ന ഉപകാരികളായ കുമിളുകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നു.
ചെടികളും മരങ്ങളും വളരുമ്പോള്‍ അവ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുകയും ജൈവശരീരം നിര്‍മിക്കുകയും ചെയ്യുന്നു. ഈ ജൈവശരീരങ്ങള്‍ കത്തിച്ചുകളയാതെയും ജീര്‍ണിച്ചുപോകാതെയും കരിപ്പൊടിയുണ്ടാക്കി മണ്ണില്‍ ചേര്‍ത്തുകൊടുത്താല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് കാര്‍ബണ്‍ മണ്ണില്‍ ശേഖരിക്കുന്നതിന് തുല്യമാണ്. മണ്ണില്‍നിന്ന് അന്തരീക്ഷത്തിലേക്ക് ഉയരുന്ന മീഥേല്‍, നൈട്രസ് ഓക്‌സൈഡ് എന്നീ ഹരിതഗൃഹ വാതകങ്ങളെ 100 ശതമാനം തടയാന്‍ കരിപ്പൊടിക്ക് കഴിവുണ്ട്.
കരിപ്പൊടി ഉത്പാദനം: ഓസ്‌ട്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കരിപ്പൊടി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് ഉപയോഗിക്കുന്നുണ്ട്. ജപ്പാനിലും ഇംഗ്ലണ്ടിലും സര്‍ട്ടിഫിക്കേഷന്‍ നടത്തി ജൈവകൃഷിക്ക് ഉപയോഗിക്കുന്ന ഉത്പാദനോപാധി എന്നനിലയില്‍ ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
ഒരിക്കല്‍ ചേര്‍ക്കുന്ന കരിപ്പൊടി (ജൈവകരിപ്പൊടി) മണ്ണില്‍ ജീര്‍ണിക്കാതെ കിടക്കുകയും അതിന്റെ പ്രവര്‍ത്തനം നൂറ്റാണ്ടുകളോളം നിലനില്‍ക്കുകയും ചെയ്യുന്നു. കൃഷിക്ക് ഒരു ഹെക്ടറിന് അഞ്ചുടണ്‍ മുതല്‍ കരിപ്പൊടി ഉപയോഗിക്കാം
കാസര്‍കോട് ജില്ലയിലെ കവുങ്ങ് കര്‍ഷകര്‍ ചൂട്ട്മണ്ണ് എന്ന പേരില്‍ കരിപ്പൊടി ഉണ്ടാക്കുന്നുണ്ട്. തോട്ടത്തിലുള്ള സസ്യാവശിഷ്ടങ്ങളായ ഓല, പാള, അടയ്ക്ക കുലയുടെ ബാക്കി, തൊണ്ട് തുടങ്ങിയവ അട്ടിയടുക്കി മണ്ണ് ഇടകലര്‍ത്തി ഒരു സ്ഥലത്ത് കൂട്ടിയിടുന്നു. ഏറ്റവും പുറമേ മണ്ണുകൊണ്ട് പൊതിഞ്ഞശേഷം ഇത് അടിയില്‍നിന്ന് കത്തിക്കുന്നു. ഇവിടെ ഒരാഴ്ചയോളം സമയംകൊണ്ട് ഈ വസ്തുക്കള്‍ കുറഞ്ഞ വായുവില്‍ സാവധാനം കത്തി കരിയായി മാറുന്നു. ഈ കരിപ്പൊടി മണ്ണില്‍ ചേര്‍ത്താല്‍ വളരെ നല്ലതാണെന്ന് കര്‍ഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha