വരണ്ട പ്രദേശങ്ങളില്‍ ഡ്രൈഫാമിങ്ങ്
വെള്ളം ആവുന്നത്ര കുറച്ച് ഉപയോഗിച്ച് വിളകള്‍ വളര്‍ത്തി എടുക്കുന്ന രീതിയെയാണ് ഡ്രൈ ഫാമിങ്ങ് എന്നു പറയുന്നത്.
ലഭ്യമായ ഈര്‍പ്പത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഇതിലെ പ്രധാന തത്വം. മഴയുടെ അളവ് കുറവായ പ്രദേശങ്ങളില്‍ കൃഷിയ്‌ക്കാണ് ഡ്രൈ ഫാമിങ്ങ് രീതി ഏറെ യോജിക്കുന്നത്. മഴ വെള്ളം ഒഴുകുപ്പോകുന്നത് തടയുക, വെള്ളത്തിന്റെ ബാഷ്‌പീകരണം ഒഴിവാക്കുക എന്നിവയാണ് പ്രധാനമായും ഡ്രൈഫാമിങ്ങില്‍ ചെയ്യുന്നത്. വാര്‍ഷിക വര്‍ഷപാതത്തിന്റെ തോത് 20 ഇഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ വരണ്ടപ്രദേശം എന്ന വിഭാഗത്തില്‍പ്പെടുത്തി വേര്‍തിരിച്ചിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ വിജയകരമായ വിളയുല്‌പാദനത്തിന് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ട്.
അമേരിക്കയിലെ സമതല പ്രദേശങ്ങളില്‍ വിജയകരമായി പരീക്ഷിച്ചതോടെയാണ് ഡ്രൈ ഫാമിങ്ങ് എന്ന ആശയത്തിന് ജന പിന്തുണ കൂടിയത്. ഗോതമ്പു കൃഷിയാലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. മണ്ണിലെ ഈര്‍പ്പത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ പൊടി ഇട്ടുകൊണ്ട് ഒരു മേല്‍ ആവരണം ഉണ്ടാക്കുകയാണ് ചെയ്‌തത്. ഡ്രൈ ഫാമിങ്ങിനായി തെരഞ്ഞെടുക്കുന്ന വിളകള്‍ വരള്‍ച്ചയെ അതിജീവിക്കുവാന്‍ കെല്‍പ്പുള്ളവ ആയിരിക്കണം. ഇത്തരത്തിലെ ഒരു സസ്യമാണ് ചോളം.
ഡ്രൈ ഫാമിങ്ങില്‍, മഴയ്‌ക്കു മുമ്പായി മണ്ണ് നന്നായി ഉഴുതുമറിക്കും. മഴക്കാലത്ത് കൂടുതല്‍ വെളളം മണ്ണില്‍ സംഭരിക്കുന്നതിനു വേണ്ടിയാണത്. ഇത് കൂടുതല്‍ വേരോട്ടത്തിനും സഹായമാകും. വിത്തുകള്‍ കുറച്ച് ആഴത്തിലാണ് പാകേണ്ടത്. കൃഷിയിടത്തെ തട്ടുകളായി തിരിക്കുന്നതും ഡ്രൈ ഫാമിങ്ങിലെ ഒരു രീതിയാണ്. കോണ്‍ടൂര്‍ പ്ലൗവിങ്ങ് എന്നു പറയുന്ന ഈ രീതിയില്‍ വെള്ളത്തിന്റെ ഗതിനിയന്ത്രണമാണ് ലക്ഷ്യമിടുന്നത്. സമ്മര്‍ ഫാലോ ടെക്‌നിക് ഉപയോഗിച്ചും ഈര്‍പ്പ സംരക്ഷണം നടപ്പാക്കാം. കൃഷിയിടത്തില്‍ ഒരു കൃഷിയും ചെയ്യാതെ, ഒരു മുഴുവന്‍ സീസണില്‍ നിലനിര്‍ത്തിയിട്ട്, അക്കാലത്ത് മണ്ണില്‍ സംഭരിക്കപ്പെടുന്ന ഈര്‍പ്പത്തേയും, പോഷകങ്ങളേയും അടുത്ത സീസണിലെ കൃഷിയ്‌ക്കായി ഉപയോഗിക്കുന്ന രീതിയാണത്. ഇപ്രകാരം വിവിധ ടെക്‌നിക്കുകളാണ് ഡ്രൈ ഫാമിങ്ങിലുള്ളത്.
https://www.facebook.com/Malayalivartha