നീലകടല്‍പോലെ ദൃശ്യവിസ്മയമൊരുക്കി മാടായിപ്പാറ
പൂക്കൂടയമായെത്തുന്ന ബാല്യങ്ങള്‍ കാത്ത് കാക്കപ്പൂ വസന്തവുമായി മാടായിപ്പാറ അണിഞ്ഞൊരുങ്ങി. ഒരു വശത്ത് പ്രകൃതി ചൂഷണത്തിന്റെ മുറിപ്പാടുകള്‍ പേറുന്ന മാടായിപ്പാറ പക്ഷേ ആ വേദനയിലും നീലവസ്ത്രമണിഞ്ഞു സുന്ദരിയായിരിക്കുകയാണ്. കാക്കപ്പൂവം കണ്ണാന്തളിയും നിറഞ്ഞ് മാടായിപ്പാറ കണ്ണെത്താദൂരത്തോളം നീലക്കടല്‍ പോലെ ദൃശ്യവിസ്മയമൊരുക്കുകയാണ്. നിരവധി ശലഭങ്ങളും ചെറുകിളികളും വിരുന്നെത്തിയ ഈ പ്രകൃതി ദൃശ്യം കാണാന്‍ ധാരാളം ആഭ്യന്തര സഞ്ചാരികള്‍ ദിവസവും ഇവിടെയെത്തുന്നുണ്ട്.
അതേ സമയം ഈ വിസ്മയ കാഴ്ചകള്‍ക്കു മറുപുറമായി കടുത്ത പ്രകൃതി ദ്രോഹവും ഇവിടെ നടക്കുന്നു. പാറയുടെ നല്ലൊരു ഭാഗം സ്ഥലം ചൈനാക്ലേ ഖനനത്തിനായി നശിപ്പിച്ചു കഴിഞ്ഞു. പ്രകൃതി സ്‌നേഹികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇപ്പോള്‍ ഖനനം താത്കാലികമായി നിര്‍ത്തിവച്ചിട്ടാണ് ഉള്ളത്. പ്രകൃതി ചൂഷണം മാടായിപ്പാറയുടെ സംന്തുലിതാവസ്ഥയ്ക്ക് കോട്ടംവരുത്തിയിട്ടുണ്ട്. ഓണക്കാലത്തെ ഈ നീല വിസ്മയം ഇനിയെത്ര കാലം തുടരുമെന്ന ആശങ്കയാണ് പരിസ്ഥിതി സ്‌നേഹികള്‍ക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha