സുഗന്ധവിളയായ കറുവ
പേരെടുത്ത സുഗന്ധവിളയാണ് കറുവ. രണ്ടുതരം സുഗന്ധ തൈലങ്ങള്‍ കറുവയില്‍നിന്ന് വേര്‍തിരിക്കുന്നു. തൊലി തൈലവും ഇലതൈലവും. നിരവധിയിനങ്ങളുണ്ടെങ്കിലും പ്രധാനമായും തേന്‍ (മധുര) ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
ഒഡിസി 130 അഥവാ സുഗന്ധിനി എന്ന ഇനം ഇലതൈലത്തിനുവേണ്ടിയുള്ളതാണ്. ഇത് ഓടക്കാലി സുഗന്ധതൈലമരുന്നുചെടി ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചതാണ്. ഇതിന്റെ പച്ചിലയില്‍ 1.6% തൈലവും, തൈലത്തില്‍ 94% യൂജീനോളും ഉണ്ട്. പ്രതിവര്‍ഷം വൃക്ഷമൊന്നിന് 300 ഗ്രാം തോതില്‍ ഒരു ഹെക്ടറില്‍നിന്ന് 125150 കി.ഗ്രാം ഇലതൈലം ലഭിക്കും.
വ്യത്യസ്ത കാലാവസ്ഥകളില്‍ കറുവ കൃഷിചെയ്യാം. സമുദ്രനിരപ്പില്‍നിന്ന് 1800 കി.മീ ഉയരംവരെ തഴച്ചുവളരുന്നു. ജൈവാംശം കൂടിയ മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് അത്യുത്തമം. വെള്ളക്കെട്ട് നന്നല്ല.
വിത്തുതൈകളാണ് പ്രധാന നടീല്‍വസ്തു. മാതൃഗുണങ്ങള്‍ സംരക്ഷിക്കാന്‍ കായിക പ്രവര്‍ദ്ധനരീതികളാണ് നന്ന്. കമ്പുമുറിച്ചു നട്ടും, പതിവച്ചും, ടിഷ്യുകള്‍ച്ചര്‍ വഴിയും ഇതു സാധിക്കാം. അങ്കുരണശേഷി വേഗം നഷ്ടമാകുന്നതിനാല്‍ വിത്ത് ശേഖരിച്ചാലുടന്‍ പാകി മുളപ്പിക്കണം.
വിത്ത് മുളയ്ക്കാന്‍ 23 ആഴ്ച സമയമെടുക്കും. മേയ്ജൂണ്‍ മാസം വിത്ത് പാകാം. പാകിയ വിത്ത് നാല് മാസമാകുമ്പോള്‍ പോളി ബാഗിലേക്ക് പറിച്ചു നടാം. ഏതാണ്ട് 1012 മാസം പ്രായമായ തൈകള്‍ 23 മീറ്റര്‍ അകലത്തില്‍ കൃഷി ചെയ്യാം. തൈകള്‍ക്ക് തണലും ജലസേചനവും നല്‍കണം.
നടുമ്പോള്‍ ചെടി ഒന്നിന് 20 കിലോ എന്ന തോതില്‍ ചാണകമോ കമ്പോസ്‌റ്റോ ഇട്ടു കൊടുക്കണം. കൂടാതെ ആദ്യവര്‍ഷം ചെടി ഒന്നിന് 45 ഗ്രാം യൂറിയ, 125 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 40 ഗ്രാം പൊട്ടാഷ് എന്നിവ കൊടുക്കണം.
വര്‍ഷംതോറും ഇവയുടെ അളവ് ക്രമമായി വര്‍ദ്ധിപ്പിച്ച് ആറാം വര്‍ഷം മുതല്‍ ചെടിയൊന്നിന് 50 കിലോഗ്രാം ചാണകം, 0.5 കിലോ യൂറിയ, 1.2 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റ്, 0.3 കിലോ പൊട്ടാഷ് എന്നിവ രണ്ടു തവണയായി ജൂണ്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ നല്‍കണം. ഇലപ്പുള്ളി, കൊമ്പുണക്കം, പൊള്ളല്‍, കരിംപൂപ്പ് രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.
വിളവ്
രണ്ട് മൂന്ന് വര്‍ഷം പ്രായമായ കറുവയുടെ കമ്പുകള്‍ പട്ട ഉരിച്ചെടുക്കാന്‍ പാകമാണ്. 22.5 സെ.മീ. വ്യാസവും, 1.52 മീറ്റര്‍ നീളവുമുള്ള കൊമ്പുകളാണ് പട്ടയെടുക്കാന്‍ ഉത്തമം. മഴ കഴിഞ്ഞ് തളിര് മൂത്ത സമയമാണ് വിളവെടുക്കാന്‍ നന്ന്.
അതിരാവിലെ കമ്പു മുറിച്ചെടുത്താല്‍ പട്ട വേഗം ഉരിഞ്ഞു കിട്ടും. കമ്പ് മുറിച്ച് കരിന്തൊലി ചുരണ്ടിമാറ്റിയിട്ട് പട്ട ഉരിച്ച് പ്രത്യേക രീതിയില്‍ ചുരുളുകളാക്കി ഉണക്കിയെടുക്കുന്നതാണ് കറുവപ്പട്ട. ഇലതൈലം എടുക്കാന്‍ വര്‍ഷത്തില്‍ രണ്ട് തവണ (മേയ്, ഒക്‌ടോബര്‍) കമ്പ് മുറിക്കാം.
സംസ്‌കരണം
പട്ട 45 മണിക്കൂര്‍ ആവിയില്‍ വാറ്റിയാല്‍ 0.51% തൈലം കിട്ടും. ഒരു ഹെക്ടറില്‍നിന്ന് ഏതാണ്ട് 3050 കിലോ പട്ട ലഭിക്കും. നല്ല രീതിയില്‍ പരിചരിക്കുന്ന തോട്ടങ്ങളില്‍നിന്ന് ഒരു ഹെക്ടറിന് 200 കിലോ വരെ പട്ട ലഭിച്ചിട്ടുണ്ട്.
ഇലകളുള്ള ചെറുശാഖകളാണ് ഇലതൈലം വാറ്റിയെടുക്കാന്‍ നന്ന്. 12 ദിവസം ഇല തണലിലിട്ട് വാട്ടിയിട്ട് 45 മണിക്കൂര്‍ ആവി വാറ്റു നടത്തിയാല്‍ 0.51% ഇലത്തൈലം ലഭിക്കും. ഒരു ഹെക്ടറില്‍നിന്ന് 100125 കിലോ ഇലതൈലം കിട്ടും.
പട്ടതൈലത്തില്‍ 6070% സിന്നമാല്‍ഡിഹൈഡ് ഉണ്ട്. കൂടാതെ യൂജിനോള്‍, ബെന്‍സാല്‍ഡിഹൈഡ്, പൈനിന്‍, സൈമിന്‍, കാരിയോഫില്ലിന്‍ മുതലായ രാസപദാര്‍ത്ഥങ്ങളും ചെറിയ തോതില്‍ അടങ്ങിയിരിക്കുന്നു. ഇല തൈലത്തില്‍ 90 ശതമാനത്തില്‍ കൂടുതല്‍ യൂജിനോള്‍ ആണ്. കൂടാതെ സിനിയോള്‍, ലിനാലൂള്‍, കാരിയോഫില്ലിന്‍, അസറ്റോയൂജിനോള്‍ എന്നിവയുമുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha