ജൈവ കീടനാശിനികള്‍
കാര്‍ഷികമേഖലയിലെ ഒഴിവാക്കാനാവാത്ത ഒന്നായ കീടനാശിനികള്‍, പക്ഷേ ചെലവേറിയതുമാണ്. ഇവയെ മാറ്റിനിര്‍ത്താനാവാത്ത വിധം പ്രാധാന്യം ഇന്ന് ഇവയ്‌ക്കുണ്ടെങ്കിലും, അവയെകൊണ്ടുണ്ടാകുന്ന ദോഷങ്ങളും ചെറുതല്ല. ഇവ രാസവസ്‌തുക്കളായതിനാല്‍ ഇവയുടെ അനിയന്ത്രിതമായ ഉപയോഗം മിത്രകീടങ്ങള്‍ നശിക്കുന്നതിനും, പരിസരമലിനീകരണത്തിനും, കാര്‍ഷികവിള സസ്യങ്ങള്‍ക്ക് കീടനാശിനികള്‍ക്കെതിരെ പ്രതിരോധ ശക്തി ആര്‍ജ്ജിക്കുന്നതിനും ഒക്കെ കാരണമാകുന്നു. ഇതുകൂടാതെ വിളവുകളില്‍ അവശിഷ്‌ട വിഷം തങ്ങി നില്‍ക്കുന്നതിനും, അപ്രധാനകീടങ്ങള്‍ പ്രധാന കീടങ്ങളുമായി മാറുന്നതിനും ഇടയാകുന്നു. സസ്യങ്ങള്‍ക്കു മാത്രമല്ല, മനുഷ്യര്‍ക്കുമുണ്ട് കീടനാശിനികള്‍ മൂലമുള്ള ദോഷങ്ങള്‍. ഓരോ ഇന്ത്യാക്കാരനും ദിവസേന 0.2664 മില്ലീഗ്രാം കീടനാശിനി ദിവസേന ഭക്ഷിക്കുന്നു എന്നാണ് ലക്‌നോവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫൊര്‍ ടോക്‌സിക്കോളജിയിലെ ഒരു പഠനം തെളിയിക്കുന്നത്. ക്യാന്‍സര്‍, ത്വക് രോഗങ്ങള്‍, ഉദരരോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പല രോഗങ്ങളും ഇതു കാരണമാകുന്നുണ്ട് എന്നു തെളിഞ്ഞിട്ടുണ്ട്.
കീടരോഗനിയന്ത്രണത്തിന് രാസകീടനാശിനികളോ അല്ലെങ്കില്‍ കുമിള്‍നാശിനികളോ ഉപയോഗിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്നു പൊതുവെ കര്‍ഷകര്‍ക്കിടയില്‍ ഒരു ധാരണയുണ്ട്.എന്നാല്‍ കീടബാധ ആരംഭിക്കുന്ന സമയത്തു തന്നെ, ശരിയായ അളവില്‍ ജൈവകീടനാശിനികള്‍ പ്രയോഗിച്ചാല്‍, അവയും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പല സസ്യങ്ങള്‍ക്കുള്ളില്‍ ത്തന്നെ കീടനശീകരണശേഷിയുള്ള പദാര്‍ത്ഥങ്ങളുണ്ട്. ഇത്തരം സസ്യങ്ങള്‍ക്ക് ഉദാഹരണമാണ് ആര്യവേപ്പ്, മലവേപ്പ്, പുകയില, വയമ്പ്, ആടലോടകം, കരിനൊച്ചി, കടലാവണക്ക്, പാണല്‍, നാറ്റപൂച്ചെടി, ജമന്തി, ചെമ്പകം, ലന്താന, തുളസി, രാമച്ചം, മേരിഗോള്‍ഡ്, ഇഞ്ചിപ്പുല്ല്, വെളുത്തുള്ളി, ജീരകം, ഉലുവ, കുരുമുളക്, മഞ്ഞള്‍, മുരിങ്ങ, പൊങ്ങന്‍, ബൊഗേന്‍വില്ല, ചെത്തി, കീഴാര്‍നെല്ലി, കലോട്രോപിസ്(എരുക്ക്), തുമ്പ, പച്ചമുളക്, തുടങ്ങിയവ. ഫലപ്രദമായതും ചെലവു കുറഞ്ഞതുമായ ഇത്തരം ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് ആരോഗ്യകരമായി കൃഷി ചെയ്യാം
https://www.facebook.com/Malayalivartha