സവാള കൃഷി വ്യാപകമാക്കാന്‍ കാര്‍ഷിക സര്‍വകലാശാല പദ്ധതി ഒരുക്കുന്നു
സവാള കൃഷി വ്യാപകമാക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പദ്ധതി. മൂന്നു വര്‍ഷമായി നടത്തുന്ന ഗവേഷണങ്ങളെ തുടര്‍ന്നാണ് കേരളത്തിലെ സമതലപ്രദേശങ്ങളിലും സവാള കൃഷി ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്രത്തിലെ ഗവേഷകര്‍ കണ്ടെത്തിയത്.
ആദ്യഘട്ടമായി കൃഷിവകുപ്പിന്റെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലയിലെ 16 ബ്ലോക്കുകളിലാണ് കൃഷി വ്യാപിപ്പിക്കുന്നത്. ഓരോ ബ്ലോക്കിലും ഓരോ യൂണിറ്റില്‍ സവാളയുടെ തൈ വളര്‍ത്തുന്നതിനുള്ള കൃഷിരീതികളും സാങ്കേതികവിദ്യയും കര്‍ഷകര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വിത്ത് ലഭ്യമാക്കാന്‍ വേണ്ട സഹായവും ചെയ്യും. ഒരു സെന്റിലേക്ക് 1000 തൈകളാണ് വേണ്ടിവരിക.
നവംബര്‍ ആദ്യവാരത്തിലാണ് തൈകള്‍ നടേണ്ടത്. ഫിബ്രവരി അവസാനമോ മാര്‍ച്ച് ആദ്യമോ വിളവെടുക്കാം. സര്‍വ്വകലാശാലയില്‍ നടത്തിയ പരീക്ഷണകൃഷിയില്‍ ഒരു സെന്റില്‍നിന്ന് 2530 കിലോ വരെയാണ് വിളവ് ലഭിച്ചത്. നല്ല വെയിലും വെള്ളം വാര്‍ന്നുപോകാവുന്ന മണ്ണും ആണ് സവാളകൃഷിക്ക് ആവശ്യം. വെള്ളം കെട്ടിനിന്നാല്‍ കട അഴുകിപ്പോകും. ഇലകരിച്ചില്‍, കട അഴുകല്‍ എന്നിവയൊഴികെ കാര്യമായ കേടുകളൊന്നും ഉണ്ടാകില്ല.
20ഓളം ഇനങ്ങള്‍ ഉണ്ടെങ്കിലും അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്, അഗ്രിഫൗണ്ട് ലൈറ്റ് റെഡ്, അര്‍ക്ക കല്യാണ്‍ എന്നിവയാണ് കേരളത്തില്‍ മികച്ച ഫലം നല്‍കിയിട്ടുള്ളവ. വിത്തിന് കിലോയ്ക്ക് 2000 രൂപയോളം വിലവരും. ഒരു സെന്റിലേക്ക് 30 ഗ്രാം വിത്തു മതി. രണ്ട് വര്‍ഷമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം കര്‍ഷകര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ സവാള കൃഷി നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha