പച്ചക്കറി വിളകള്‍ക്കുള്ള വേപ്പെണ്ണ എമള്‍ഷന്‍
പച്ചക്കറി വിളകളില്‍ വ്യാപകമായി കാണപ്പെടുന്ന ഇലതീനിപ്പുഴുക്കള്‍, ചിത്രകീടം, വെള്ളീച്ച, പയര്‍പ്പേന്‍ എന്നിവയ്‌ക്കെതിരെ വളരെ ഫലപ്രദമായ ഒരു ജൈവകീടനാശിനിയാണിത്. വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുവാന്‍ ഒരു ലിറ്റര്‍ വേപ്പെണ്ണയ്‌ക്കു 60 ഗ്രാം ബാര്‍സോപ്പു വേണം. അരലിറ്റര്‍ ചെറു ചൂടുവെള്ളത്തില്‍ ഈ ബാര്‍സോപ്പ് ലയിപ്പിച്ച് പതപ്പിച്ചെടുക്കണം. ഇതില്‍ വേപ്പെണ്ണ ചേര്‍ത്തിളക്കണം. ചെടികളില്‍ തളിക്കുന്നതിനുമുമ്പ് 40 ഇരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചെടുക്കണം.
https://www.facebook.com/Malayalivartha