തഴുതാമയും ബ്രഹ്മിയും
നിക്ടാജിനേസി കുടുംബത്തിലുള്‍പ്പെട്ട ഔഷധസസ്യമാണ് തഴുതാമ. തഴുതാമ രണ്ടു വിധത്തിലുണ്ട്. ചുവന്നതും വെളുത്തതും. പൂവിന്റെയും തണ്ടിന്റെയും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. \'പുനര്‍ന്നവ\' എന്ന പേരിലും ഇതറിയപ്പെടാറുണ്ട്. റോഡരികിലും തരിശുനിലങ്ങളിലും കളകളായി കണക്കാക്കുന്ന സസ്യമാണിത.് നിലത്ത് പടര്‍ന്നുപടര്‍ന്ന് വളരുന്ന സസ്യമാണിത്. ശാഖകളും ഉപശാഖകളുമായി മൂന്നു മീറ്ററോളം വളര്‍ന്നു പന്തലിക്കും. ഇലകള്‍ക്ക് പല വലിപ്പമാണ്. തണ്ടിന് പര്‍പ്പിള്‍ നിറമാണ്. സന്ധികളിലാണ് ഇലകളുണ്ടാവുക. സന്ധികളുടെ ഒരുവശത്ത് ഇലകളും മറുവശത്ത് നീണ്ടു പൂക്കുലകളും കാണാം. ചെറിയ പൂക്കളാണിവയ്ക്ക്. ഒരു കുലയില്‍ പത്തുവരെ പൂക്കള്‍ കാണും. പാടലനിറമാണ് പൂക്കള്‍ക്ക്. ചെറിയ കായ്കളാണുണ്ടാവുക. തവിട്ടുനിറമുള്ള വിത്ത് ഉരുണ്ട രൂപത്തിലാണ്.
വരണ്ട കാലാവസ്ഥയിലും നന്നായി വളരുന്ന ചെടിയാണ്. ഹൃദയത്തിനും വൃക്കയ്ക്കും ഉത്തേജനം നല്‍കുന്ന ഘടകങ്ങള്‍ ഈ സസ്യത്തിലുണ്ടെന്ന് ആയുര്‍വേദഗ്രന്ഥമായ \'ഭാവപ്രകാശം\' പറയുന്നു. പേപ്പട്ടിവിഷം, ആമവാതം ഇവയ്‌ക്കെല്ലാം ഒൂഷധമാണ് തഴുതാമ
ബ്രഹ്മി
നീര്‍ബ്രഹ്മി, ശീതകാമനി എന്നൊക്കെ പേരുകളും ബ്രഹ്മിക്കുണ്ട്. ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ബ്രഹ്മിയുടെ വളര്‍ച്ച. ചളിക്കുളം, വയല്‍, തോട്ടിന്‍കരകള്‍ തുടങ്ങിയ ഇടങ്ങളിലും ബ്രഹ്മി വളരും. നിലംപറ്റിയാണ് ഈ ചെടി വളരുക. ശാഖകളിലെ സന്ധികളില്‍നിന്ന് വേരുകളുണ്ടാവും. ദീര്‍ഘവൃത്താകൃതിയിലാണ് ഇലകള്‍. ഇലകളും തണ്ടുകളും ജലരസം നിറഞ്ഞവയാണ്. ഇലകളുടെ കക്ഷത്തിലാണ് പൂക്കള്‍ വിരിയുക. ഇളം നീലനിറത്തിലോ വെള്ളനിറത്തിലോ പൂക്കള്‍ കാണാം. ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഹൃദയസങ്കോചവികാസക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്ന ആല്‍ക്കലോയിഡുകളും ഉത്തേജക ഘടകങ്ങളും ബ്രഹ്മിയിലുണ്ടെന്ന് ആയുര്‍വേദശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മിയുടെ നീര് (10 മില്ലി)അത്രതന്നെ വെണ്ണയോ നെയ്യോ ചേര്‍ത്ത് പതിവായി കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha