ജൈവ കൃഷിയില്‍ ചകിരിച്ചോര്‍ മികച്ച കമ്പോസ്റ്റ് വളം
ചകിരി യില്‍നിന്ന് ചകിരി നാര് ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടമായ ചകിരിച്ചോര്‍ നല്ല കമ്പോസ്റ്റ് വളമാക്കാമെന്ന് അധികമാരും ഓര്‍ക്കാറില്ല. അഥവാ അതിന് മെനക്കെടാറില്ല. ഒരു കി.ഗ്രാം ചികിരിനാര് ഉണ്ടാവുമ്പോള്‍ രണ്ടു കി.ഗ്രാം ചികിരിച്ചോറ് ഉണ്ടാവുന്നു. ഭാരംകുറഞ്ഞ, കാറ്റില്‍ പറക്കുന്ന ഈ അവശിഷ്ടം ധാരാളം ഈര്‍പ്പം വലിച്ചെടുക്കുന്നതും നിക്ഷേപിക്കാന്‍ ധാരാളം സ്ഥലം ആവശ്യമുള്ളതുമാണ്. കേരളത്തിലെ ചകിരിവ്യവസായ കേന്ദ്രങ്ങളില്‍ അടിഞ്ഞുകൂടുന്ന ചികിരിച്ചോര്‍ പരിസ്ഥിതിക്കുതന്നെ പ്രയാസങ്ങള്‍ ഉളവാക്കുന്നു.
ഇങ്ങിനെ പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഏറിവന്നപ്പോഴാണ് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെയും കയര്‍ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനഫലമായി ചികിരിയില്‍നിന്ന് ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ജൈവവള നിര്‍മാണത്തിന് ആവശ്യമായ പൂപ്പല്‍ മിശ്രിതം പിത്ത്പ്ലസ് കേന്ദ്ര കയര്‍ ഗവേഷണ കേന്ദ്രത്തില്‍നിന്ന്വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണംചെയ്തുവരുന്നു. പിത്ത്പ്ലസ് ഉപയോഗിച്ചാല്‍ 30 ദിവസംകൊണ്ട് ചകിരിച്ചോറിനെ നല്ല ജൈവവളമാക്കി മാറ്റാന്‍കഴിയും.ഒരു ടണ്‍ ചികിരിച്ചോര്‍ കമ്പോസ്റ്റാക്കി മാറ്റാന്‍ രണ്ടു കി.ഗ്രാം പിത്ത് പ്ലസും അഞ്ച് കി.ഗ്രാം യൂറിയയും ആവശ്യമാണ്.
കമ്പോസ്റ്റ് നിര്‍മിക്കുന്നവിധം
നല്ല സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനില്‍ക്കാത്ത തുറസ്സായ സ്ഥലത്ത് തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെ. മീ. കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത്പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക. അതിനുശേഷം പഴയപടി 100 കി.ഗ്രാം ചകിരിച്ചോര്‍ പിത്ത്പ്ലസിനു മുകളില്‍ വിതറണം. അതിനു മുകളില്‍ ഒരു കി.ഗ്രാം യൂറിയ വിതറുക. ഇങ്ങിനെ വീണ്ടും ചകിരിച്ചോര്‍, പിത്ത്പ്ലസ്, ചികിരച്ചോര്‍, യൂറിയ എന്ന ക്രമത്തില്‍ 10 അടുക്ക് ചകിരി ച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നച്ചുകൊടുക്കണം.
ഈര്‍പ്പാംശം നിലനിര്‍ത്താന്‍ ചണച്ചാക്കോ, വഴയിലയോ, തെങ്ങോലയോ കൊണ്ട് മുകളില്‍ പുതയിടണം. 3040 ദിവസംകൊണ്ട് ചികിരിച്ചോര്‍ കമ്പോസ്റ്റ് റെഡി. ഒരു ടണ്‍ ചികിരിച്ചോറില്‍നിന്ന് 600 കി.ഗ്രാം കമ്പോസ്റ്റ് വളം ലഭിക്കും. സംസ്‌കരിച്ചെടുത്ത ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്‌നില്‍ 4.80%, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും , മണ്ണിളക്കം കൂട്ടുന്നതിനും, വേരുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും, ഉല്‍പ്പാദനം കൂട്ടുന്നതിനുംഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha