വേപ്പിന്‍ കഷായം
20 ഗ്രാം വേപ്പിന്‍ പരിപ്പാണ് 1 ലിറ്റര്‍ കഷായം തയ്യാറാക്കുന്നതിന് ആവശ്യമുള്ളത്. 30 ഗ്രാം ഉണങ്ങിയ കായകളില്‍ നിന്നും ഇത്രയും പരിപ്പ് ലഭിക്കും. ഇവയുടെ വീര്യം 0.1 മുതല്‍ 0.3 ശതമാനമാക്കിയാണ് സാധാരണയായി ഇവ പ്രയോഗിക്കുന്നത്. വീര്യം 1 ശതമാനമാക്കുന്നതിന്, 1 ലിറ്റര്‍ വെള്ളത്തില്‍ 1 ഗ്രാം വേപ്പിന്‍ കുരുവാണ് പൊടിച്ചു ചേര്‍ത്ത് ലയിപ്പിക്കേണ്ടത്. വേപ്പിന്‍ കുരു ലയിപ്പിക്കാന്‍, വേപ്പിന്‍ കുരു പൊടിച്ചത് ഒരു തുണിയില്‍ കെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്‌ക്കണം. പിന്നീട് ഈ കിഴി പല പ്രാവശ്യം വെള്ളത്തില്‍ മുക്കി അതിലേയ്‌ക്ക് പിഴിഞ്ഞ്, ഇതിലെ സത്തു മുഴുവന്‍ അതില്‍ കലര്‍ത്തുക. ചെടികളുടെ ഇല, കായ് എന്നിവയെ ആക്രമിക്കുന്ന പുഴുക്കള്‍, പച്ചത്തുള്ളന്‍ എന്നിവയ്‌ക്കെതിരെ ഇത് വളരെ ഫലപ്രദമാണ്. ആര്യവേപ്പിന്റെ കുരുവില്‍ നിന്നു മാത്രമല്ല, ഇലയില്‍ നിന്നും കഷായമുണ്ടാക്കാവുന്നതാണ്. ഇതിനായി ആര്യവേപ്പില 100 ഗ്രാം എടുത്ത് 5 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കണം. ഇതു തണുത്തതിനു ശേഷം ചെടികളില്‍ പച്ച് ഉപയോഗിച്ച് തളിയ്‌ക്കുകയാണ് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha