നീളന്‍ പീച്ചില്‍ കൃഷി
സ്വാദുള്ള നീളന്‍ പീച്ചില്‍ നാട്ടില്‍ കൃഷി ചെയ്തുതുടങ്ങി. സലാഡ് വെള്ളരിപോലെ ഇതിന്റെ തന്നെ കായ്കള്‍ ഇളം പ്രായത്തില്‍ പച്ചയായികഴിക്കാം. അരമീറ്ററിലേറെ നീളമുണ്ടാകും. പന്തലില്‍ പടര്‍ത്തിയോ ചെറുമരങ്ങളില്‍ കയറ്റിവിട്ടോ കൃഷി ചെയ്യാം. മികച്ചരോഗ, കീടപ്രതിരോധശേഷിയും നീളന്‍ പീച്ചിലിനുണ്ട്. മൂപ്പെത്തിയ കായ്കളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകളാണ് നടില്‍ വസ്തു.
ഉണക്കി സൂക്ഷിക്കുന്ന വിത്തുകള്‍ അല്പസമയം വെള്ളത്തില്‍ കുതിര്‍ത്തശേഷം ജൈവവളങ്ങള്‍ ചേര്‍ത്തെടുത്ത തടങ്ങളില്‍ നേരിട്ടു നട്ടുകിളിര്‍പ്പിക്കാം. വള്ളികള്‍ വീശി തുടങ്ങുമ്പോള്‍ പന്തല്‍ ഒരുക്കി പടര്‍ത്താം. മൂന്നു മാസത്തിനുള്ളില്‍ പീച്ചിലില്‍ നിന്ന് വിളവെടുപ്പാരംഭിക്കാം. കായ്കള്‍ വിളഞ്ഞുപോകുന്നതിന് മുമ്പ് ശേഖരിക്കാന്‍ ശ്രദ്ധിക്കണം. ജലസേചന സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ എല്ലാക്കാലത്തും നീളന്‍ പീച്ചില്‍ കൃഷി ചെയ്യാം. ഗ്രോബാഗ് കൃഷിക്കും ഇത് അനുയോജ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha