കാര്‍ഷിക വൃത്തിയെ എന്‍.ആര്‍.ഇ.ജി.എ യ്‌ക്കു കീഴിലാക്കാന്‍ സര്‍ക്കാര്‍ അനുമതി
മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്‌ടിന്റെ പരിധി വിപുലീകരിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചു. ഡെയറി ഫാമിങ്, മല്‍സ്യബന്ധനം, ഖാദി, കയര്‍ വ്യവസായം എന്നിവയെകൂടി ഇതിന്റെ പരിധിയില്‍പ്പെടുത്തി. ഗ്രാമവികസന വകുപ്പുമന്ത്രിയായ ജയറാം രമേശ്, ഇവയെകൂടി പ്രസ്‌തുത നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുള്ളതു കേരളത്തിന്റെ ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായി കേരളത്തിലെ ഗ്രാമവികസനവകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഇപ്പോള്‍ ഈ പദ്ധതിയിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള തൊഴിലാളികളെ ബഹുജനപദ്ധതികള്‍ക്കും, സ്വകാര്യ ഭൂമിയിലെ കാടുംപടലും നശിപ്പിക്കുന്ന ജോലികള്‍ക്കും ഒക്കെയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. മറ്റു പരമ്പരാഗത തൊഴില്‍ മേഖലയിലും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഈ നിയമഭേദഗതി ഉപകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. നെല്‍കൃഷിയുടെ കാലത്ത്, എപ്പോഴുമെന്നതുപോലെ ഇത്തവണയും കേരളത്തില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഇത്തരുണത്തിലാണ് എം എന്‍ ആര്‍ ഇ ജിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്ക്, കള പറിക്കല്‍, വിത്തു വിതയ്‌ക്കുന്നതിനു മുമ്പായുള്ള പാടമൊരുക്കല്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടാം എന്ന, നിയമഭേദഗതി ഉണ്ടായത്. ഈപദ്ധതി പ്രകാരം പരമാവധി സ്‌ത്രീ തൊഴിലാളികളുടെ സേവനം ഉപയോഗിച്ചത് കേരളമാണ്. ഈ കാര്യത്തിലെ ദേശീയ ശരാശരി 48.71% ആയിരിക്കെ, കേരളത്തിലേത് 92.90% ആണെന്നത് ശ്രദ്ധേയമായ വസ്‌തുതയാണ്.
https://www.facebook.com/Malayalivartha