ജീവകപോഷകസമൃദ്ധമായ തൈക്കുമ്പളം
കേരളം പോലുള്ള ഉഷ്ണമേഖലാപ്രദേശത്ത് നന്നായി കൃഷിചെയ്യാവുന്ന വിളയാണ് തൈക്കുമ്പളം. മണല്‍പ്രദേശങ്ങളിലും വളരും. ഇതിന്റെ വിത്ത് നനഞ്ഞ തുണിയില്‍ ഒരുദിവസം കെട്ടിവെച്ച് മുളപ്പിക്കുക. നേരിട്ട് തടത്തില്‍ പാകുകയോ തൈ മുളപ്പിച്ച് നാലഞ്ചില വളരുമ്പോള്‍ ഇളക്കി നടുകയോ ചെയ്യാം. 2 ഃ 8 അടി അകലത്തിലാണ് നടുക. അടിവളമായി കാലിവളവും വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കണം. കൂടാതെ ഒരു തടത്തിന് 50 ഗ്രാം യൂറിയ, 75 ഗ്രാം എല്ലുപൊടി, 30 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കുക. തുടര്‍ന്ന് വള്ളി വീശുമ്പോഴും പൂക്കുന്ന സമയത്തും യൂറിയ 25 ഗ്രാം വീതവും പൊട്ടാഷ് 30 ഗ്രാം വീതവും ചേര്‍ക്കണം. നട്ട് രണ്ടരമൂന്ന് മാസം മതി വിളവെടുപ്പിന് പാകമാകാന്‍.
ധാരാളം നാരടങ്ങിയ തൈക്കുമ്പളം ജീവകപോഷക സമൃദ്ധമാണ്. സലാഡ് ആയും ഭക്ഷണത്തിനുശേഷം ഉപദംശമായി തൈക്കുമ്പളത്തിന്റെ ജ്യൂസും ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha